മതവിദ്വേഷ പോസ്റ്റ്: കുടുംബശ്രീ ജീവനക്കാരെ രക്ഷിക്കാന്‍ ബോധപൂര്‍വമായ നീക്കം
മലപ്പുറം: കുടുംബശ്രീ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ഫേസ്ബുക് പേജിലെ വിവാദ പോസ്റ്റ് വിഷയത്തില്‍ ഫേസ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ജീവനക്കാരെ രക്ഷിക്കാന്‍ ബോധപൂര്‍വ നീക്കം. സര്‍ക്കാര്‍ സംവിധാനമുപയോഗിച്ചു മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ ശ്രമമുണ്ടായെന്നു ബോധ്യപ്പെട്ടിട്ടും സംഭവം നിസാരവല്‍ക്കരിച്ച് ജീനക്കാരെ രക്ഷിക്കാനാണ് നീക്കം നടക്കുന്നത്.
വിഷയത്തില്‍ ആര്‍ക്കെതിരേയും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പോസ്റ്റ് ജീവനക്കാരുടെ അശ്രദ്ധയാണെന്നും ബോധപൂര്‍വമല്ലെന്നുമുള്ള വിധത്തിലാണ് ജില്ലാ കുടുംബശ്രീ മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണാ രീതിയേയും അനുഷ്ഠാനങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പോസ്റ്റ് വിവാദമായതോടെ സംസ്ഥാന കുടുംബശ്രീ മിഷന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്നലെ ജില്ലാ കോഡിനേറ്റര്‍ റിപ്പോര്‍ട്ട് കൈമാറിയത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
വിവാദ പോസ്റ്റ് പുറത്തുവിട്ട ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ പൂക്കോട്ടൂരിലുള്ള ഓഫിസ് ഇന്നലെ ജില്ലാ കോഡിനേറ്റര്‍ ഹേമലത സന്ദര്‍ശിച്ചു. സാമൂഹിക മാധ്യമങ്ങളില്‍നിന്നു ലഭിച്ച ഡിസൈന്‍ ചെയ്ത പോസ്റ്റ് മുഖക്കുറിപ്പോടെ പ്രസിദ്ധീകരിക്കുകയായിരുന്നെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഔദ്യോഗിക ഫേസ്ബുക് പേജില്‍ ഇവ പോസ്റ്റ് ചെയ്തത് അശ്രദ്ധയാണെന്നും ഇതു ഓഫിസ് ജിവനക്കാരായ ഏഴു പേരുടേയും കൂട്ടുത്തരവാദിത്തമാണെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ഫേസ്ബുക് കൈകാര്യം ചെയ്യുന്നയാളെ രക്ഷിക്കാനായി കൂട്ടുത്തരവാദിത്തമെന്ന പേരില്‍ റിപ്പോര്‍ട്ട് നല്‍കിയതും വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."