ജേക്കബ് ഗ്രൂപ്പുമായി ലയന ചര്‍ച്ച നടക്കുന്നുണ്ടെന്ന് പി.ജെ ജോസഫ്
തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചര്‍ച്ച നടക്കുന്നുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ്. ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ് കെ. മാണിയുടെ പ്രതികരണത്തിന്, ജോസ് കെ. മാണി പലതും അറിയുന്നില്ലെന്ന് ജോസഫ് മറുപടി നല്കി. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജേക്കബ് വിഭാഗം പി.ജെ ജോസഫ് പക്ഷവുമായി ലയിക്കുന്നതിനെ കുറിച്ച് അറിവില്ലെന്നായിരുന്നു നേരത്തെ ജോസ് കെ. മാണിയുടെ പ്രതികരണം. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്.
തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് പി.ജെ ജോസഫ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് കേരള കോണ്‍ഗ്രസുകളുടെ ലയന നീക്കം. കുട്ടനാട്ടില്‍ സ്ഥാനാര്‍ഥി ആരെന്നത് യു.ഡി.എഫ് തീരുമാനിക്കും. സാധാരണ ചര്‍ച്ച ചെയ്താണ് യു.ഡി.എഫ് തീരുമാനിക്കാറുള്ളതെന്നും ജോസ് കെ. മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."