ഭരണഘടനാ സാക്ഷരതാ സന്ദേശ ജാഥ ഇന്ന് ജില്ലയില്‍
കോഴിക്കോട്: നിയമസഭയും സാക്ഷരതാ മിഷനും നടത്തുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്രയ്ക്ക് ഇന്നു ജില്ലയില്‍ നാലു കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. താമരശ്ശേരി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് നഗറില്‍ (പുതിയ ബസ് സ്റ്റാന്‍ഡ്) ഉച്ചയ്ക്ക് 12.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സ്വീകരിക്കും.
വൈകിട്ട് മൂന്നിന് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പുരുഷന്‍ കടലുണ്ടി എം.എല്‍.എ, കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, 6.30ന് രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്ത് വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ എന്നിവര്‍ സ്വീകരിക്കും. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് സംബന്ധിക്കും.
ഭരണഘടനാ മൂല്യങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ഭരണഘടനയുടെ പ്രാഥമികവും അടിസ്ഥാനപരവുമായ വിവരങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 2018 നവംബര്‍ 26 മുതല്‍ 2019 ജനുവരി 26 വരെ ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സന്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ടു മേഖലകളിലായി പഞ്ചായത്ത്‌നഗരസഭാ റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്ക് പരിശീലനവും വാര്‍ഡ് തലത്തിലുള്ള ആര്‍.പിമാര്‍ക്ക് പഞ്ചായത്ത് നഗരസഭാ തലത്തിലും പരിശീലനം പൂര്‍ത്തിയായി.
ജില്ലയിലെ എല്ലാ വാര്‍ഡുകളിലും പഞ്ചായത്ത്, നഗരസഭാ ആര്‍.പിമാരുടെ നേതൃത്വത്തില്‍ ഭരണഘടനാ സാക്ഷരതാ ക്ലാസുകള്‍ 24നകം നടത്തും. കൂടാതെ എല്ലാ തുല്യതാ ക്ലാസുകളിലും ഭരണഘടനാ സാക്ഷരതാ ക്ലാസുകള്‍ നടത്തും. ഭരണഘടനാ സാക്ഷരതാ പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് കേരള സംസ്ഥാന ഭരണഘടനാ സാക്ഷരതാ സന്ദേശ ജാഥ നടത്തുന്നത്. ഭരണഘടനാ സാക്ഷരതാ കാംപയിനിന്റെ സമാപനത്തോടനുബന്ധിച്ച് 26ന് തിരുവനന്തപുരത്തു നടക്കുന്ന ഭരണഘടനാ സംരക്ഷണ സംഗമത്തില്‍ ജില്ലയില്‍നിന്ന് 1000 പേര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."