ബിവറേജിലെ കവര്‍ച്ച; മദ്യം നഷ്ടപ്പെട്ടെന്നത് വ്യാജ മൊഴിയെന്ന് ആരോപണം
തിരൂര്‍: തിരൂരിലെ ബിവറേജസ് ഔട്ട്‌ലറ്റില്‍നിന്നു ലിറ്റര്‍കണക്കിനു മദ്യം നഷ്ടപ്പെട്ട സംഭവത്തില്‍ ദുരൂഹത. സര്‍ക്കാര്‍ ഔട്ട്‌ലറ്റിന്റെ പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുറന്ന് 21,000 രൂപയുടെ മദ്യം കവര്‍ന്നെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സംഭവത്തില്‍ കവര്‍ച്ചാ ശ്രമത്തിനു മാത്രമാണ് തിരൂര്‍ പൊലിസ് കേസെടുത്തത്.
സംഭവത്തെ തുടര്‍ന്നു മലപ്പുറത്തുനിന്നു ഫോറന്‍സിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും പിന്നീട് കേസില്‍ കാര്യമായ നടപടികളുണ്ടായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനോ മോഷണത്തിനു തുമ്പുണ്ടാക്കാനോ പൊലിസിനായിട്ടുമില്ല.
21,000 രൂപയുടെ മദ്യം മോഷണംപോയെന്ന ജീവനക്കാരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നു പ്രാഥമികമായിതന്നെ വ്യക്തമായിരുന്നു. എന്നിട്ടും, അത്തരമൊരു അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതാണ് ദുരൂഹതയ്ക്കു കാരണം. തിരൂര്‍ കെ.ജി പടിയിലെ ബിവറേജസ് ഔട്ട്‌ലറ്റിലെ ജീവനക്കാര്‍ ഡ്യൂട്ടി സമയത്തും അല്ലാത്തപ്പോഴും വേണ്ടപ്പെട്ടവര്‍ക്കു കമ്മിഷന്‍ വാങ്ങാതെയും അല്ലാത്തവരില്‍നിന്നു കമ്മിഷന്‍ പറ്റിയും മദ്യം വേഗത്തില്‍ ലഭ്യമാക്കുന്നതു പതിവാണ്. ഇത്തരത്തില്‍ ശമ്പളത്തിനു പുറമേ നല്ലൊരു സംഖ്യ ജീവനക്കാര്‍ അനധികൃതമായി സമ്പാദിക്കുന്നതായി നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു.
കവര്‍ച്ചയുടെ മറവില്‍ ജീവനക്കാര്‍തന്നെ ആയിരങ്ങള്‍ വിലവരുന്ന മദ്യം കടത്തി മറിച്ചുവിറ്റതായുള്ള ആരോപണവും ഈ സാഹചര്യത്തില്‍ ഉയര്‍ന്നിട്ടുണ്ട്. കേസില്‍ കൃത്യമായ അന്വേഷണം നടക്കാത്തതും പ്രതികളെ ആരെയും ഇതുവരെയായിട്ടും പിടികൂടാത്തതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."