ഭരണഘടന സാക്ഷരതാ സന്ദേശയാത്രക്ക് സ്വീകരണം നല്‍കി
മാനന്തവാടി: സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകല നയിക്കുന്ന ഭരണഘടന സാക്ഷരതാ സന്ദേശയാത്രക്ക് മാനന്തവാടി, പനമരം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
മാനന്തവാടിയില്‍ നടന്ന സ്വീകരണ സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടന അരക്കിട്ടുറപ്പിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടന സാക്ഷരതാ സന്ദേശം നല്‍കിയ ജാഥാ ക്യാപ്റ്റന്‍ ഡോ. പി.എസ് ശ്രീകലയെ ആദരിച്ചു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, സ്ഥിരം സമിതി അധ്യക്ഷ കമര്‍ ലൈല, നഗരസഭാ ഉപാധ്യക്ഷ ശോഭാ രാജന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ നിര്‍മല റേച്ചല്‍ ജോയ് പങ്കെടുത്തു.
പനമരത്തെ സ്വീകരണ യോഗം ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍ അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകല സന്ദേശം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍, ബിന്ദു രാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."