HOME
DETAILS

മലപ്പുറം റബര്‍ ഇനി ബ്രസീലില്‍ തിളങ്ങും

  
backup
February 28 2017 | 20:02 PM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%80

 

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ റബറുത്പാദക സംഘങ്ങളുടേയും റബര്‍ ബോര്‍ഡിന്റെയും സംയുക്ത സംരഭമായ നിലമ്പൂരിലെ തുഞ്ചത്ത് എഴുത്തച്ചന്‍ റബേഴ്‌സ് കമ്പനി ആഭ്യന്തര വിപണിക്കൊപ്പം വിദേശ വിപണിയിലും ചുവടുറപ്പിക്കുന്നു. ബ്രസീലിലേക്ക് നാല്‍പത് ടണ്‍ എ എക്‌സില്‍പെട്ട ഒന്നാം നമ്പര്‍ റബര്‍ കയറ്റി അയച്ചുകൊണ്ടാണ് തുടക്കം കുറിച്ചിരിക്കുന്നത്.
കോട്ടയം ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്നത് ജില്ലയിലാണ്. ആര്‍.പി.എസ് മുഖേന കര്‍ഷകര്‍ നല്‍കുന്ന എ എക്‌സില്‍പെട്ട റബറിന് കിലോക്ക് 168 രൂപ വരെ ലഭിക്കും. നിലമ്പൂരില്‍ നിന്നും വിദേശ മാര്‍ക്കറ്റിലേക്ക് കര്‍ഷകരുടെ സഹായത്തോടെ റബര്‍ കയറ്റി അയക്കുന്നത് ആദ്യമായാണ്. റബര്‍ ബോര്‍ഡില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ ഗുണമേന്‍മ ഉറപ്പുവരുത്തിയ ശേഷമാണ് കയറ്റുമതിക്ക് അനുമതി നല്‍കിയത്.
തുഞ്ചത്ത് എഴുത്തച്ചന്‍ റബേഴ്‌സ് എം.ഡി കെ.രാജീവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.സി അബ്ദുലാം അധ്യക്ഷനായി. ഡെപ്യൂട്ടി കമ്മിഷണര്‍ എ.വിജയന്‍, കമ്പനി ഡയറക്ടര്‍മാര്‍, കമ്പനി ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിവര്‍ പങ്കെടുത്തു. ആദ്യ ലോഡ് ഒരാഴ്ചക്കുള്ളില്‍ ബ്രസീലിലെത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago