HOME
DETAILS
MAL
യു.എന്‍ പ്രതിനിധിയെ തുനീഷ്യ പുറത്താക്കി
backup
February 09 2020 | 04:02 AM
തുനിസ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന കരാര്‍ അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ വിദേശ കാര്യമന്ത്രാലയവുമായി ചര്‍ച്ച ചെയ്തില്ലെന്നാരോപിച്ച് തുനീഷ്യ യു.എന്‍ പ്രതിനിധിയെ പുറത്താക്കി. പശ്ചിമേഷ്യന്‍ സമാധാനത്തിനായി ട്രംപ് മുന്നോട്ടുവച്ച കരാറില്‍ യു.എന്‍ പ്രതിനിധി മുന്‍സിഫ് ബാട്ടി ഫലസ്തീനികളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇത് അമേരിക്ക-തുനീഷ്യ ബന്ധത്തെ ബാധിക്കുമെന്നാണ് പ്രസിഡന്റ് കൈസ് സെയ്ദിന്റെ ആരോപണം.
ഈ വര്‍ഷം ആദ്യത്തിലാണ് ബാട്ടിയെ യു.എന്‍ പ്രതിനിധിയായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."