ബ്ലെയ്ഡ് മാഫിയ സംഘം കുടുബത്തെ ആക്രമിച്ചെന്ന് പരാതി
വര്‍ക്കല: വെട്ടുകാട് ബ്ലെയ്ഡ് മാഫിയ സംഘം കുടുബത്തെ ആക്രമിച്ചെന്ന് പരാതി. കടയ്ക്കാവൂര്‍ സ്വദേശി സോളമനെയും കുടുംബത്തെയും വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ബ്ലെയ്ഡ്കാര് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സോളമന് വിദേശത്ത് പോകാനായി കടയ്ക്കാവൂരുള്ള ഒരു സ്ത്രീയില്‍ നിന്നും 12 ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. പകരം വീടും ഭൂമിയും വിലയാധാരമായി എഴുതി നല്‍കുകയും ചെയ്തു. മൂന്നുമാസത്തിനുള്ളില്‍ മുതലും പലിശയും നല്‍കിയില്ലെങ്കില്‍ വീട് ഏറ്റെടുക്കുമെന്ന് വാക്കാല്‍ ധാരണയുമുണ്ടായിരുന്നു. വിദേശത്തുനിന്നും മടങ്ങിയെത്തിയ സോളമന് വീട്ടില്‍ താമസം തുടങ്ങി. ഇതിനിടയില്‍ പണം നല്കിയ സ്ത്രീ വസ്തു സ്വന്തം പേരിലാക്കി പോക്കുവരവും ചെയ്തിരുന്നു. സോളമന് വീട്ടില്‍ കയറിയത് അറിഞ്ഞെത്തിയ പണം കൊടുത്ത സ്ത്രീയും കുടുംബാംങ്ങളും ചേര്‍ന്ന് ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു.
25 ലക്ഷം രൂപ വിലവരുന്ന വീടും ഭൂമിയും ബ്ലെയ്ഡുകാര് 12 ലക്ഷത്തിന് തട്ടിയെടുത്തുവെന്നാണ് സോളമന്റെ പരാതി. വീട് കയറി ആക്രമിച്ചതിന് സോളമന് പൊലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പരാതി പരിശോധിച്ചുവരുകയാണെന്നു കടയ്ക്കാവൂര്‍ പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."