HOME
DETAILS
MAL
കായംകുളം നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം റെയ്ഡ് നടത്തി
backup
January 17 2019 | 03:01 AM
കായംകുളം: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പത്തോളം ഹോട്ടലുകളിലാണ് ഇന്നലെ രാവിലെ പരിശോധന നടത്തിയത്. അഞ്ച് ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ദേശീയ പാത കേന്ദ്രീകരിച്ചും കെ.പി റോഡ് കേന്ദ്രീകരിച്ചുമുള്ള ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
പഴകിയ ഇറച്ചികള്‍, മത്സ്യം, ഫ്രൈഡ് റൈസ്, തന്തൂരി, എണ്ണപലഹാരങ്ങള്‍, ചില്ലി ഗോപി, എന്നിവയാണ് പിടിച്ചെടുത്തത്. കായംകുളത്തെ പല ഹോട്ടലുകളും വൃത്തിഹീനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
സി.ഐ എബി, അജീസ്, സ്റ്റീഫന്‍, ഗോപകുമാര്‍, ഷെമീറ എന്നിവര്‍ നേതൃത്വം നല്കി. ഭക്ഷണസാധനം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്കെതിരേ പിഴ ചുമത്തുമെന്നും തുടര്‍ന്നും പരിശോധന നടത്തുമെന്നും നഗരസഭ എച്ച്.ഐ മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."