HOME
DETAILS

സ്‌നേഹം പറഞ്ഞ കിസ ദിനങ്ങള്‍

  
backup
February 09 2020 | 04:02 AM

koilandi-kissa-nest

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കേരളത്തില്‍ പാലിയേറ്റിവ് കേന്ദ്രങ്ങള്‍ ഏറെയൊന്നും വ്യാപകമല്ലാതിരുന്ന കാലത്ത്, കൊയിലാണ്ടിയിലെ ഏതാനും കോളജ് വിദ്യാര്‍ഥികളും കച്ചവടക്കാരും പീടികത്തൊഴിലാളികളുമൊക്കെ ചേര്‍ന്നു രൂപീകരിച്ച 'കൊയിലാണ്ടി പാലിയേറ്റിവ് സെന്റര്‍'.


രോഗികളെ ശുശ്രൂഷിക്കാന്‍ പല വീടുകളിലും ചെന്ന അവര്‍ അറിഞ്ഞ വേദനിപ്പിക്കുന്ന ഒരു സത്യമുണ്ട്. ജന്മനാ, അല്ലെങ്കില്‍ അപകടം മൂലം ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായവരില്‍ പലര്‍ക്കും പിന്നീട് പുറംലോകത്തിന്റെ വെളിച്ചവും ആഘോഷങ്ങളും അന്യമാണ്. അവര്‍ക്കും വീട്ടുകാര്‍ക്കും ആഗ്രഹമുണ്ടെങ്കിലും സഹായിക്കാന്‍ ആരുണ്ട്? ഈ നോവനുഭവങ്ങളാണ് 'സ്‌നേഹസംഗമം' എന്ന പേരില്‍ എല്ലാ വര്‍ഷവും ഇങ്ങനെയുള്ളവരെ പുറത്തേക്ക് കൊണ്ട് വന്ന് ഒരുമിച്ചുകൂട്ടി സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഒരു ദിനം സമ്മാനിക്കുന്നതിനും പുറമെ അവരുടെ ഉറ്റവരായി മാറാനും ഈ യുവതലമുറ തുടക്കമിട്ടത്.

സ്‌നേഹസംഗമം

'കൊയിലാണ്ടി പാലിയേറ്റിവ് സെന്റര്‍' ഇന്ന് സാന്ത്വനപരിചരണത്തോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികത്സാ പരിശീലന പരിചരണ കേന്ദ്രമായ ചകഅഞഇ (Nest International Academy and Research Cetnre) എന്ന മനുഷ്യസ്‌നേഹത്തിന്റെ വലിയ കിളിക്കൂടായി വളരുന്നു. അതോടൊപ്പം 'നെസ്റ്റ് ക്യാംപസ് ഇനിഷ്യേറ്റീവ്' എന്ന പേരില്‍ കോളജ് വിദ്യാര്‍ഥികളുടെ ഈ കൂട്ടായ്മ 'സ്‌നേഹസംഗമം' അടക്കം വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. മുന്‍പ് ഒരു ദിവസം ആയിരുന്ന 'സ്‌നേഹസംഗമം' കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൂന്നു ദിവസങ്ങളില്‍ ആണ് കൊണ്ടാടുന്നത്. ഈ വര്‍ഷത്തെ സ്‌നേഹസംഗമം 'കൊയിലാണ്ടി കിസ്സ' എന്ന പേരില്‍ ഫെബ്രുവരി 1,2,3 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ വച്ച് അതിഗംഭീരമായി തന്നെ കൊണ്ടാടി.

 

മുന്നില്‍ വിദ്യാര്‍ഥികള്‍

മൂന്നു ദിവസം നീണ്ടുനിന്ന ഈ ആഘോഷത്തിന് കൊയിലാണ്ടിയിലും പരിസരങ്ങളിലുമുള്ള കോളജുകളില്‍ നിന്നുള്ള ഉത്സാഹികളായ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ മാസങ്ങള്‍ക്ക് മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിഥികളായെത്തുന്നവര്‍ക്ക് ആഹ്ലാദം പകരാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാരെയും പ്രഭാഷകരെയും സെലിബ്രിറ്റികളെയും പോയി കണ്ട് ക്ഷണിച്ചതും നാടൊട്ടുക്കും പ്രചാരണം നടത്തിയതും ഇതിനൊക്കെയും ചെലവ് വരുന്ന തുക കണ്ടെത്തിയതുമൊക്കെ ഈ വിദ്യാര്‍ഥികള്‍ തന്നെയാണ്.

 

കലയുടെ രാപ്പകലുകള്‍

നാടോടിപ്പാട്ടുകളും സിനിമാപ്പാട്ടുകളും മിമിക്രിയും മോണോ ആക്ടും കോല്‍ക്കളിയും ഒപ്പനയുമൊക്കെയായി 67 അതിഥികള്‍ക്കും കാണികള്‍ക്കും ആഹ്ലാദത്തിന്റെ രാപ്പകലുകള്‍. വീല്‍ചെയറില്‍ ഒതുങ്ങിപ്പോയെങ്കിലും പാട്ടിലും മിമിക്രിയിലുമൊക്കെ കഴിവുള്ള കലാകാരന്മാര്‍ അതിഥികളുടെ കൂട്ടത്തിലും ഉണ്ടായിരുന്നു.
ഓരോ അതിഥികളുടെയും കൂടെ മൂന്നു വളണ്ടിയര്‍മാര്‍ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും കൂടെയുണ്ടായിരുന്നു. ഭക്ഷണം നല്‍കാനും ടോയ്‌ലറ്റില്‍ കൊണ്ടുപോകാനും അവരെ കേള്‍ക്കാനും... നോവിന്റെ കടലുകള്‍ ഉള്ളില്‍ പേറിയവര്‍ക്ക് പുതുതലമുറ ഹൃദയംകൊണ്ട് കൂട്ടായി.


മലബാര്‍ വിഭവങ്ങളുടെ ഭക്ഷ്യമേള ഒരുക്കിക്കൊണ്ട് കൊയിലാണ്ടിയില്‍ വീട്ടമ്മമാരുടെ സ്റ്റാളുകള്‍ അടക്കം 'കിസ്സ' കേള്‍ക്കാനെത്തുന്നവരുടെ രുചി വൈവിധ്യങ്ങളെ തൃപ്തിപ്പെടുത്തി.
കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള നാല്‍പത്തിയഞ്ചോളം കലാകാരന്മാര്‍ ഒരുക്കിയ ഗ്രാമീണ നൃത്തങ്ങള്‍ പുതിയൊരു അനുഭവമായി. മുട്ടിപ്പാട്ടും ഒപ്പനയും മ്യൂസിക്കല്‍ ബാന്‍ഡുകളും രാവേറെ വൈകുംവരെ ആഹ്ലാദത്തിന്റെ തേന്മഴ പെയ്യിച്ചു.

വീല്‍ചെയര്‍ മാരത്തോണ്‍

രണ്ടാം ദിവസം രാവിലെ ആറരയ്ക്ക് വ്യത്യസ്തമായ ഒരു കായിക മത്സരത്തിലേക്കാണ് കൊയിലാണ്ടി ഉണര്‍ന്നത്. 17 പേര്‍ പങ്കെടുത്ത 'വീല്‍ ചെയര്‍ മാരത്തോണ്‍' ഒരു പുതിയ അനുഭവമായിരുന്നു. തളരാത്ത മനസിന്റെ കരുത്തും കുതിപ്പും വെളിവാക്കിയ മത്സരം ഒളിംപ്യന്‍ പി.ടി ഉഷ ഫ്‌ലാഗ് ഓഫ് ചെയ്തു. മത്സരാര്‍ഥികളോടൊപ്പം ഓടിയും ടൂ വീലറില്‍ പിന്തുടര്‍ന്നും കാണികള്‍ ആവേശം പകര്‍ന്നു.

അവരും പറഞ്ഞു

അന്ന് രാവിലെ 10 മുതല്‍ അരങ്ങേറിയ 'മഴവില്ല്', 'നെസ്റ്റ്' സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമല്ല കാണികള്‍ക്കും ആഹ്ലാദവും ആവേശവുമായി. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളിലെ സര്‍ഗ്ഗശേഷി പുറത്തെടുത്ത 'മഴവില്ല്' കലയുടെ സപ്തവര്‍ണ്ണങ്ങള്‍ വിരിയിച്ചു.
മൂന്നാം ദിവസം നടന്ന 'സമാഗമം' കിടപ്പുരോഗികളുടെ ഉറ്റവരുടെ സംഗമം കണ്ണ് നനയിക്കുന്ന അനുഭവങ്ങളുടെ ഓര്‍മപ്പെടുത്തലായി. ഇര്‍ഫാന്‍ ഏരോത്തും ജാവേദ് അസ്‌ലമും അവതരിപ്പിച്ച 'മെഹ്ഫിലേ സമാ' ഖവാലിയോടെ 'കൊയിലാണ്ടി കിസ്സ' ക്ക് തിരശീല വീണു.


സ്ഥലം എം. എല്‍.എ എം. ദാസന്‍, ബല്ലാത്ത പഹയന്‍ വിനോദ് നാരായണ്‍, മൈത്രേയന്‍, നൂര്‍ ജലീല, പി.എം.എ ഗഫൂര്‍, സിനിമാ താരം ദേവിക സഞ്ജയ്, ജിലു മാരിയറ്റ് തോമസ്, സംവിധായകന്‍ നൗഷാദ് ഇബ്രാഹിം തുടങ്ങിയ സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള വ്യക്തികള്‍ 'കിസ്സ' പറയാനെത്തിയവരില്‍ പെടുന്നു.


മനുഷ്യര്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും പുതുവഴികള്‍ തേടാന്‍ ഉത്സാഹിക്കുന്ന ഈ കെട്ടകാലത്ത് ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെ 'കിസ്സ'കള്‍ രചിക്കുന്ന ഈ യുവതലമുറ വലിയ പ്രതീക്ഷയാണ്. ഒരു വ്യാഴവട്ടമായി ഒരു പ്രദേശത്തെ കലാലയ വിദ്യാര്‍ഥികള്‍ പിന്‍ഗാമികളിലേക്ക് കൈമാറുന്ന നന്മയുടെ ദീപശിഖ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago