മിഠായിത്തെരുവ്: അഗ്നിശമന ഉപകരണം ഉപയോഗിക്കാനായില്ല
കോഴിക്കോട്: മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായ കടയില്‍ തീകെടുത്താനുള്ള ഉപകരണങ്ങള്‍ ഉണ്ടായിട്ടുപോലും അത് ഉപയോഗിക്കാനായില്ല. രാധാ തിയേറ്ററിനടുത്ത മോഡേണ്‍ വസ്ത്രാലയത്തിന്റെ മൂന്നു നിലകളാണ് ഫെബ്രുവരി 22നുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത്.
തുടക്കത്തില്‍ ചെറിയതോതിലായിരുന്നു തീയുണ്ടായത്. ഇത് ഫയര്‍ എക്‌സിറ്റിങ്ഷര്‍ ഉപയോഗിച്ച് കെടുത്താമായിരുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് അതിന് സാധിച്ചില്ല.
തീപിടിത്തവുമായി ബന്ധപ്പെട്ട് ടാഗോര്‍ഹാളില്‍ നടന്ന യോഗത്തിലാണ് പൊലിസ്, ഫയര്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ കടകളിലും ഫയര്‍ എക്‌സിറ്റിങ്ഷര്‍ ഉണ്ടായിരിക്കണമെന്ന തീരുമാനം 2011ല്‍ എടുത്തതാണ്. എന്നാല്‍ പലരും അത് പാലിച്ചിട്ടില്ലെന്നും കെട്ടിടങ്ങളിലേക്ക് പുറമെനിന്നും പ്രവേശിക്കാനുള്ള സാധ്യത ഇല്ലാത്തതും അമിതമായ സ്റ്റോക്കും മറ്റും ദുരന്തം വ്യാപിപ്പിക്കുകയാണെന്ന് ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു. നഗരത്തിലെ ചില കെട്ടിടങ്ങള്‍ക്ക് ഫയര്‍സിസ്റ്റങ്ങളുണ്ടെങ്കിലും അവ പ്രവൃത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."