HOME
DETAILS
MAL
മൂത്താട്ടുപുഴയില് തടയണ നിര്‍മാണം തുടങ്ങി
backup
February 28 2017 | 20:02 PM
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട മൂത്താട്ടുപുഴയില് തടയണ നിര്‍മാണം തുടങ്ങി. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63 പേരാണ് ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. ഏഴു ദിവസം കൊണ്ട് അഞ്ചടി ഉയരത്തില്‍ മണ്‍ചാക്ക് ഉപയോഗിച്ചു തടയണ നിര്‍മിക്കാനാണ് പദ്ധതി. വാര്‍ഡ് മെമ്പര്‍ സെമിലി സുനില്‍ പദ്ധതി വിശദീകരിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിര്‍വഹിച്ചു. പദ്ധതി പ്രവത്തി കണ്‍വീനര്‍ ജോര്‍ജ് വടക്കേ മുക്കട അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. സുനില്‍, പി.സി ഷാജു, മാറ്റ് ഗീതാ ബാലകൃഷ്ണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."