HOME
DETAILS
MAL
മദ്യവിരുദ്ധ സംഘടനകളുടെ പോരാട്ടത്തിന് ശക്തി കുറയുന്നു: സുധീരന്
backup
February 09 2020 | 04:02 AM
തൃശൂര്‍: മദ്യവിരുദ്ധ സംഘടനകളുടെ പോരാട്ടത്തിന് ശക്തി കുറയുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.സി.ബി.സിക്ക് പഴയ വീര്യം നഷ്ടമായിരിക്കുന്നു. ശക്തമായ എതിര്‍പ്പ് വന്നാല്‍ ജനാധിപത്യ സര്‍ക്കാരുകള്‍ അടിപതറും. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരള ജനതയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. മദ്യഉപഭോഗം കുറയ്ക്കണമെങ്കില്‍ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് വേണ്ടത്.
അതിനുപകരം 29 ബാറുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 540 ബാറുകള്‍ ആക്കുകയാണ് ചെയ്തത്. ബാറുകള്‍ നിര്‍ത്തലാക്കിയിട്ടും കേരളത്തിന്റെ മദ്യ ഉപഭോഗം കുറഞ്ഞിരുന്നില്ലെന്ന എല്‍.ഡി.എഫ് പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."