കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് നിര്‍മാണ പ്രവൃത്തി പുനരാരംഭിക്കും
കൊയിലാണ്ടി: ഒരു കോടി 16 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ പുനരാരംഭിക്കുമെന്നു റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്രി ഉറപ്പു നല്‍കിയതായി വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
വാര്‍ഷിക പരിശോധനയുടെ ഭാഗമായി വടകരയിലെത്തിയ ജനറല്‍ മാനേജരുമായുള്ള ചര്‍ച്ചയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടി സ്റ്റേഷന്റെ നിര്‍മാണ പ്രവൃത്തി പാതിവഴിയിലായ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടി-ബപ്പന്‍കാട് അടിപ്പാത നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്നും മാനേജര്‍ എം.പിയെ അറിയിച്ചു.
എട്ടു ലക്ഷം രൂപ ചെലവില്‍ മൂന്നു പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ സ്റ്റേഷനില്‍ സ്ഥാപിക്കുമെന്നും മംഗലാപുരം, കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, നേത്രാവതി എക്സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടതായും എം.പി അറിയിച്ചു. തിക്കോടി റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോം ദീര്‍ഘിപ്പിക്കുന്നതിന് 32 ലക്ഷം, പ്ലാറ്റ്ഫോം ഷെല്‍ട്ടറിന് എട്ടു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പയ്യോളിയിലും പ്ലാറ്റ്ഫോം ഷെല്‍ട്ടറിന് എട്ടു ലക്ഷം രൂപ അനുവദിച്ചു. പയ്യോളിയില്‍ പരശുറാം എക്സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കാന്‍ ആവശ്യപ്പെട്ടതായും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."