HOME
DETAILS

നഗരത്തില്‍ ആയിരം എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കും

  
backup
June 14 2016 | 03:06 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87-%e0%b4%a1

കൊല്ലം: തെരുവുവിളക്ക് പരിപാലനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ ആയിരം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ അഡ്വ. വി രാജേന്ദ്രബാബു അറിയിച്ചു.
കരാറുകാരെ മാറ്റുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം കൗണ്‍സിലര്‍മാരുമായി ആലോചിച്ച് മാത്രമേ എടുക്കുകയുള്ളൂവെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. തെരുവുവിളക്കുകളുടെ പരിപാലനത്തിനായി പ്രതിമാസം 30 ലക്ഷം രൂപയോളം വൈദ്യുതി ബോര്‍ഡില്‍ അടയ്ക്കുന്നുണ്ട്. എന്നാല്‍ വിളക്കുകള്‍ എല്‍ഇഡിയാക്കി മാറ്റിയാല്‍ 15 ലക്ഷം രൂപയോളം മാത്രമേ ഇതിനാവുകയുള്ളു. ഈ പശ്ചാത്തലത്തിലാണ് മുഴുവന്‍ ലൈറ്റുകളും എല്‍ഇഡിയാക്കുവാനുള്ള തീരുമാനമെടുത്തതെന്നും മേയര്‍ പറഞ്ഞു.
കടപ്പാക്കടയിലെ ദുരവസ്ഥയെക്കുറിച്ച് ഡിവിഷന്‍ കൗണ്‍സിലര്‍ എം മോഹനന്‍ യോഗത്തില്‍ വിശദീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ഇവയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. പാല്‍കുളങ്ങര ക്ഷേത്രത്തിന് സമീപം മേല്‍മൂടിയില്ലാത്ത ഓടയില്‍ വീണ് ഒരാള്‍ മരിച്ച സംഭവവും കൗണ്‍സിലില്‍ പരാമര്‍ശവിഷയമായി. റോഡിനോട് ചേര്‍ന്നുള്ള ഈ തോടിന്റെ വശങ്ങള്‍ കെട്ടിയില്ലെങ്കില്‍
അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്ന് കിളികൊല്ലൂര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ടി .ലൈലാകുമാരി പറഞ്ഞു.
കൊല്ലം ബീച്ചിലെ അപകടസ്ഥിതി അഡ്വ. വിനിത വിന്‍സന്റ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവിടെ സ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കല്ലുംതാഴം-മേവറം ബൈപാസില്‍ അയത്തില്‍ ഭാഗത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് കോര്‍പ്പറേഷന്റെ അധികാരപരിധിക്കുള്ളിലാക്കണമെന്ന് മണക്കാട് ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍ സഹൃദയന്‍ പറഞ്ഞു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകള്‍ക്കെതിരെയും നടപടി വേണമെന്ന് അംഗം ആവശ്യപ്പെട്ടു.
കുരീപ്പുഴ ചണ്ടി ഡിപ്പോ പ്രവര്‍ത്തനക്ഷമമാക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് എ കെ ഹഫീസിന്റെ ആവശ്യം. 18 കോടി രൂപയാണ് കോര്‍പ്പറേഷന്‍ അവിടെ മുടക്കിയിരിക്കുന്നത്. നഗരത്തില്‍ മാലിന്യം നിറയുമ്പോഴും അതിന് പരിഹാരം കാണാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം ഇതാണെന്നും ഹഫീസ് ചൂണ്ടിക്കാട്ടി. നഗരകേന്ദ്രങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം തുണിക്കടകളിലും മറ്റും ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് രാത്രിയാത്ര അസാധ്യമായിരിക്കുകയാണെന്ന് തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ കോകില എസ് കുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ ഡിവിഷനുകളിലേയ്ക്ക് ഒഴുക്കുകയാണെന്ന് കോണ്‍ഗ്രസ് അംഗം കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ ആരോപിച്ചു.
മരാമത്ത് പണികള്‍ ചെയ്യുമ്പോള്‍ റോഡുകള്‍ക്ക് പ്രാധാന്യം നല്‍കുകയും ഓടകളെ അവഗണിക്കുകയും ചെയ്തതുമൂലമാണ് ഇപ്പോഴത്തെ അപകടകരമായ സ്ഥിതി സംജാതമായതെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. നിലവിലുള്ള ഓടകള്‍ തുടര്‍ച്ചയായ കാലവര്‍ഷത്തെ നേരിടാന്‍ പര്യാപ്തമല്ലെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ് ജയന്‍ പറഞ്ഞു. കടപ്പാക്കടയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ചിന്ത എല്‍ സജിത് അറിയിച്ചു.
കുരീപ്പുഴ ചണ്ടിഡിപ്പോയുമായി ബന്ധപ്പെട്ട് ഗ്രീന്‍ ട്രിബ്യൂണലില്‍ കേസി നിലവിലുണ്ടെന്ന് മേയര്‍ അറിയിച്ചു. തുമ്പോളി മോഡല്‍ ഏറോബിക് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയും കോര്‍പ്പറേഷന്‍ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റുകള്‍ വേണ്ടവിധത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
എസ് മീനാകുമാരി, അഡ്വ. എംഎസ് ഗോപകുമാര്‍, ബി അനില്‍കുമാര്‍, എസ് പ്രസന്നന്‍, എ നിസാര്‍, പ്രേം ഉഷാര്‍, റീന സെബാസ്റ്റ്യന്‍, സോനിഷ, സലീന, പ്രശാന്ത് തുടങ്ങിയവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago