HOME
DETAILS
MAL
കച്ചവടക്കാര്‍ ഉത്തരവാദിത്തം കാണിക്കണം
backup
February 28 2017 | 20:02 PM
കോഴിക്കോട്: നഗരത്തില്‍ നിയമം ലംഘിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ അപകട സാധ്യത ഏറെയെന്ന് അസി.പോലിസ് കമ്മിഷണര്‍ അബ്ദുല്‍ റസാഖ്. അരയിടത്തു പാലത്തെ ഹോട്ടലില്‍ തീപിടിത്തമുണ്ടായപ്പോള്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കോര്‍പ്പറേഷനോട് വിശദീകരണം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി അത്ഭുതകരമായിരുന്നു. തീപിടിത്തമുണ്ടായ സ്ഥലം കച്ചവട മേഖലയോ പാര്‍ക്കിങ്ങ് മേഖലയോ എതാണെന്ന് ചോദിച്ചപ്പോള്‍ ഹാളാണെന്നാണ് അവര്‍ മറുപടി നല്‍കിയത്. മിഠായിത്തെരുവില്‍ ചില റോഡുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്നും ഇതിന് കച്ചവടക്കാര്‍ അല്പം വിശാലമായ കാഴ്ചപ്പാട് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ നിരോധിക്കാന്‍ പോവുന്നുവെന്ന ചര്‍ച്ചകള്‍ വരുമ്പോഴെക്കും വൈകാരികമായി പ്രതികരിക്കുന്നത് ശരിയല്ലെന്നും അസി.കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."