HOME
DETAILS
MAL
സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ കാംപയിന് സമാപിച്ചു
backup
February 28 2017 | 20:02 PM
കോഴിക്കോട്: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സൂവര്‍ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മഹല്ലുകള്‍ ശിഥിലമാകരുത് കാംപയിന് സമാപിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന സമ്മേളനം പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എന്‍. മുഹമ്മദ് മൗലവി അധ്യക്ഷനായി. എ. നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. എ.പി അബ്ദുല്‍ വഹാബ്, പി.കെ ഫിറോസ്, പി.എം നിയാസ്, കെ.പി.ഒ റഹ്മത്തുല്ല, കെ.കെ കുഞ്ഞാലി മുസ്ലിയാര്, എം. ഇബ്രാഹീം വഹബി തോണിപ്പാടം, ഹസന് സഖാഫ് തങ്ങള്‍, ഇ.എം അബൂബക്കര്‍ മൗലവി സംസാരിച്ചു. ഉവൈസ് മൗലവി സ്വാഗതവും അലി അക്ബര്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."