സംസ്ഥാനത്തെ ആദ്യ സംരംഭക ക്ലബ് ചവറയില്‍
ചവറ: പുതിയ ആശയങ്ങളും സംരംഭങ്ങളും മുന്നോട്ട് വയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സംരംഭക ക്ലബുകളില്‍ ആദ്യത്തേത് ചവറയില്‍ രൂപീകൃതമായി. മാര്‍ച്ചിനകം സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തില്‍ ഇത്തരം ക്ലബുകള്‍ തുടങ്ങുകയാണ്.
സംരംഭകരാകുന്നവര്‍ക്ക് പദ്ധതി രൂപരേഖ തയാറാക്കി നല്‍കി വായ്പാ സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായാണ് ക്ലബുകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുക. യുവജന പങ്കാളിത്തം ഉറപ്പാക്കി പുതിയൊരു തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കാനും പദ്ധതി സഹായകമാകും.
ചവറ പഞ്ചായത്തില്‍ സംരംഭകത്വ പ്രോത്സാഹന ക്ലബ് രൂപീകരണത്തോടൊപ്പം പരിശീലനവും സംഘടിപ്പിച്ചു. പ്രസിഡന്റ് പി.കെ ലളിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാഹുല്‍ ടി. ചവറ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഹെലന്‍ ജെറോം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ശിവകുമാര്‍, കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസര്‍ ഗ്ലാഡ്വിന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശശികല തുടങ്ങിയവര്‍ പങ്കെടുത്തു. വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. മുഹമ്മദ് കുഞ്ഞ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളും സംരംഭകരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."