HOME
DETAILS

സ്രാവ്-തിരണ്ടി സംരക്ഷിത പട്ടിക പുനഃപരിശോധിക്കണമെന്ന് ഗവേഷകര്‍

  
backup
February 09 2020 | 05:02 AM

%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4

 

കൊച്ചി: വന്യജീവി സംരക്ഷണ നിയമത്തിലെ സ്രാവുകളുടെയും തിരണ്ടികളുടെയും സംരക്ഷിത പട്ടിക പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് വിദഗ്ധര്‍.
വന്യജീവികള്‍ക്കും കടല്‍ജീവികള്‍ക്കും ഒരേ തരത്തിലുള്ള സംരക്ഷണ നടപടികള്‍ പ്രായോഗികമല്ലെന്നും കടല്‍ജീവികള്‍ക്ക് പ്രത്യേകമായ പരിഗണന നല്‍കണമെന്നും മത്സ്യഗവേഷകര്‍ അഭിപ്രായപ്പെട്ടു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) സംഘടിപ്പിച്ച ശില്‍പശാലയിലാണ് നിര്‍ദേശം. നിലവില്‍ 10 സ്രാവ്-തിരണ്ടി ഇനങ്ങളാണ് സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയെ സംരക്ഷിതഗണത്തിലേക്ക് മാറ്റിയിട്ട് 20 വര്‍ഷം പിന്നിട്ടതിനാല്‍ ഈ സ്രാവ്-തിരണ്ടി ഇനങ്ങളുടെ തല്‍സ്ഥിതി വിവരങ്ങള്‍ ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതുണ്ട്.
സമുദ്രജീവജാലങ്ങളുടെയും മത്സ്യബന്ധനരീതികളുടെയും സങ്കീര്‍ണസ്വഭാവം പരിഗണിച്ച് കടല്‍ജീവി വര്‍ഗങ്ങളുടെ സംരക്ഷണത്തിന് മാത്രമായി വന്യജീവിസംരക്ഷണ നിയമത്തില്‍ പ്രത്യേക വ്യവസ്ഥ കൊണ്ടുവരാമെന്നും ശില്‍പശാല നിര്‍ദേശിച്ചു. സംരക്ഷിത പട്ടികയിലുള്‍പ്പെടുത്തിയിട്ടുള്ള സ്രാവുകളുടെയും തിരണ്ടികളുടെയും തല്‍സ്ഥിതിവിവരങ്ങളെക്കുറിച്ച് സി.എം.എഫ്.ആര്‍.ഐയുടെ നേതൃത്വത്തില്‍ ധവളപത്രം തയാറാക്കും.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരുമായും മത്സ്യത്തൊഴിലാളി സമൂഹവുമായും കൂടിയാലോചനകള്‍ നടത്തിയ ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്താവൂവെന്നും ശില്‍പശാല ആവശ്യപ്പെട്ടു. സ്രാവ്-തിരണ്ടിയിനങ്ങളുടമായി ബന്ധപ്പെട്ട ഗവേഷണം വ്യവസ്ഥാപിതമാക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ എല്ലാ ഗവേഷകരെയും ബന്ധിപ്പിക്കുന്ന ഗവേഷകശൃംഖല രൂപവല്‍ക്കരിക്കാനും നിര്‍ദേശമുണ്ട്.
ശില്‍പശാലയിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മത്സ്യത്തൊഴിലാളി-സ്രാവ് വ്യാപാര പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തു.
സ്രാവുകളുടെ ചിറകിന് കയറ്റുമതി നിരോധനം വന്നതോടെ സ്രാവ് പിടിക്കാന്‍ മാത്രമായി കടലില്‍ പോകുന്നത് വളരെ കുറഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഇത്തരം നയങ്ങള്‍ മത്സ്യത്തൊഴിലാളി സമൂഹത്തെ ഏത് രീതിയിലാണ് ബാധിച്ചതെന്ന് കണ്ടെത്താന്‍ സി.എം.എഫ്.ആര്‍.ഐ പഠനം നടത്തുമെന്ന് അടിത്തട്ട് മത്സ്യഗവേഷണ വിഭാഗം മേധാവി ഡോ.പി.യു സക്കറിയ പറഞ്ഞു.
ഇന്ത്യയിലെ വിവിധ ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍, എന്‍.ജി.ഒ ഗവേഷകര്‍ എന്നിവര്‍ മൂന്ന് ദിവസം നീണ്ടുനിന്ന ശില്‍പശാലയില്‍ പങ്കെടുത്തു. ഡോ. ഇ. വിവേകാനന്ദന്‍, ഡോ. ശോഭ ജോ കിഴക്കൂടന്‍, ഡോ. ടി.എം നജ്മുദ്ദീന്‍, എം. മജീദ്, ജോയ്‌സ് ആന്‍ഡ്രൂസ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago