പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം: പൊലിസിനെതിരേ എ.ഐ.വൈ.എഫ്
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളോട് സംസ്ഥാന പൊലിസ് എടുക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. എ.ഐ.വൈ.എഫ് കൊണ്ടോട്ടി മണ്ഡലം സമ്മേളനം വാഴയൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രീതിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമെതിരേ വ്യാപകമായി കേസെടുക്കുകയും കടകള്‍ അടച്ച് പ്രതിഷേധിക്കുന്നവര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്യുന്ന നടപടി പൊലിസ് അവസാനിപ്പിക്കണം.
സമരക്കാരോട് ഭീഷണിസ്വരം പാടില്ല. ഡല്‍ഹിയിലേയും സംഘ്പരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേയും പൊലിസ് ചെയ്യുന്ന രീതിയല്ല കേരള പൊലിസ് പിന്തുടരേണ്ടത്. ഡല്‍ഹി പൊലിസിന്റെ മാതൃകയല്ല എല്‍.ഡി.എഫ് ഭരിക്കുന്ന കേരള പൊലിസിന്റെതെന്നും അദ്ദേഹം പറഞ്ഞു.
ബാബു ഒലിപ്പുറം അധ്യക്ഷനായി. പൊതുസമ്മേളനം ജയന്‍ ചേര്‍ത്തല ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.കെ സമദ്, പുലത്ത് കുഞ്ഞു, പി,കെ ജനാര്‍ദ്ദനന്‍, സി.പി നിസാര്‍, കെ.പി ഹബീബ് ബാവ, കെ.ടി സ്വാലിഹ് തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."