വനിതാ എസ്.ഐയെ കൊലപ്പെടുത്തി സഹപ്രവര്ത്തകന് ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വനിതാ എസ്.ഐയെ കൊലപ്പെടുത്തി സഹപ്രവര്‍ത്തക ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്ന 26കാരി പ്രീതി അഹ്ലാവത് എന്ന പൊലിസുകാരിയെയാണ് ഡല്‍ഹി രോഹിനിയിലെ മെട്രോ സ്റ്റേഷന് പരിസരത്തുവച്ച് 2018 പൊലിസ് ബാച്ചിലെ സഹപാഠിയായ ദിപന്‍ഷു രതി എന്നയാള്‍ വെടിവച്ച ു കൊന്നത്.
സബ് ഇന്‍സ്പെക്ടര്‍ കൂടിയായ ഇദ്ദേഹം പിന്നീട് ഹരിയാനയിലെ സോനിപതില്വച്ച് ആത്മഹത്യ ചെയ്തു. തലയ്ക്കു വെടിയേറ്റ അഹ്ലാവത് സംഭവ സ്ഥലത്തുതന്നെ മരിച്ചെന്നാണ് പൊലിസ് നല്കുന്ന വിശദീകരണം. അഹ്ലാവതിനു നേരെ ദിപന്‍ഷു മൂന്നു തവണ നിറയൊഴിച്ചു. ദിപന്ഷുവിന്റെ മൃതദേഹം കാറിനുള്ളില്‍ ലോക്ക് ചെയ്യപ്പെട്ട അവസ്ഥയില്‍ സോനിപതിലെ മുര്ത്താലില്നിന്നാണ് ലഭിച്ചതെന്നും പൊലിസ് പറഞ്ഞു.
ദിപന്ഷുവിന്റെ പ്രണയം പ്രീതി അംഗീകരിക്കാന്‍ തയാറാകാത്തതും വിവാഹാഭ്യര്‍ഥന തള്ളിയതുമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലിസ് കരുതുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിരുന്ന സാഹചര്യത്തിലാണി വെടിവയ്പ് നടന്നതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."