കൊറോണ: ജപ്പാന്‍ തീരത്ത് കുടുങ്ങിയ കപ്പലില്‍ 138 ഇന്ത്യക്കാരും
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് കുടുങ്ങിയ കപ്പലില്‍ 138 ഇന്ത്യക്കാരും. 132 ജീവനക്കാരും ആറു യാത്രക്കാരുമാണ് ഇന്ത്യക്കാരായിട്ടുള്ളത്. 3,700ലേറെ യാത്രക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
കപ്പലിലെ മൂന്നു പേര്‍ക്കുകൂടി ഇന്നലെ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി. ഇതില്‍ ഇന്ത്യക്കാര്‍ ഇല്ല. ഒരാഴ്ച മുന്‍പാണ് ജപ്പാനീസ് ആഡംബര കപ്പലായ ഡമയണ്ട് പ്രിന്‍സ് ജപ്പാനീസ് തീരത്ത് നങ്കൂരമിട്ടത്. കഴിഞ്ഞ മാസം കപ്പലില്‍ യാത്ര ചെയ്ത് ഹോങ്കോങില്‍ ഇറങ്ങിയ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ളവരെ പരിശോധനയ്ക്കു വിധേയരാക്കിയത്. പ്രഥമിക പരിശോധനയില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നു കപ്പലിലുള്ള 3,711 പേരെ നിരീക്ഷണത്തിലാക്കുകയായിരുന്നു. 14 ദിവസത്തിനു ശേഷമേ ഇവരെ പുറത്തുവിടൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."