എന്‍.പി.ആര്‍: രേഖകള്‍ തയാറാക്കാന്‍ കര്‍ണാടക ബി.ജെ.പിയുടെ ട്വീറ്റ്
ബംഗളൂരു: ദേശീയ ജനസംഖ്യാ രജിസ്റ്ററി (എന്‍.പി.ആര്‍) നായി രേഖകള്‍ തയാറാക്കാന്‍ കര്‍ണാടക ബി.ജെ.പിയുടെ ട്വീറ്റ്. ട്വീറ്റിനൊപ്പം മുസ്‌ലിം സ്ത്രീകള്‍ വോട്ടര്‍ ഐ.ഡിയുമായി നില്‍ക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്‍.പി.ആറിനായി രേഖകള്‍ തയാറാക്കാന്‍ ജനങ്ങളോട് കര്‍ണാടക ബി.ജെ.പി ആവശ്യപ്പെടുന്നു. പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വപ്പട്ടിക എന്നിവയ്‌ക്കെതിരായ പ്രതിഷേധക്കാരെ ലക്ഷ്യംവച്ചുള്ള ട്വീറ്റായിരുന്നു ഇത്. ഇന്നലെയാണ് ബി.ജെ.പിയുടെ കര്‍ണാടക യൂനിറ്റ് ഇതു ട്വീറ്റ് ചെയ്തത്. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കുക, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വേളയില്‍ നിങ്ങള്‍ അവ വീണ്ടും കാണിക്കേണ്ടതുണ്ട്. രാജ്യത്ത് സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയ്‌ക്കെതിരായ വ്യാപകമായ പ്രതിഷേധങ്ങളെല്ലാം നിസഹകരണത്തിന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന വേളയിലാണ് കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ ട്വീറ്റ്.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നടക്കാനിരിക്കുന്ന എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങളുമായി ഉദ്യോഗസ്ഥര്‍ വാതിലില്‍ മുട്ടുമ്പോള്‍ നിസഹകരണത്തിനുള്ള ആഹ്വാനത്തെ അടയാളപ്പെടുത്തി 'ഹം കഗാസ് നഹി ഡികയെങ്കെ' (ഞങ്ങള്‍ രേഖകള്‍ കാണിക്കില്ല) എന്ന മുദ്രാവാക്യം ഒപ്പം ചേര്‍ത്താണ് എന്‍.പി.ആറിനായി ആളുകള്‍ തിരിച്ചറിയല്‍ രേഖ കാണിക്കേണ്ടിവരുമെന്ന് കര്‍ണാടക ബി.ജെ.പി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."