പ്രിയങ്കയുടെ മകന് കന്നിവോട്ട്; കൂടെ കെജ്രിവാളിന്റെ മകനും
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങും വി.വി.ഐ.പി വോട്ടുകള്‍ കാണാമെങ്കിലും ഇന്നലെ രണ്ടുമൂന്നു പേര് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒന്ന്, റയ്ഹാന് വദ്ര. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ മകനായ റയ്ഹാന് ഇതു കന്നി വോട്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 18 വയസ് തികഞ്ഞിരുന്നെങ്കിലും പരീക്ഷയുടെ തിരക്കിലായതിനാല്‍ റയ്ഹാന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
ഇന്നലെ മാതാവിനും പിതാവിനുമൊപ്പമെത്തിയാണ് റയ്ഹാന് വോട്ടുരേഖപ്പെടുത്തിയത്. ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മകന് പുല്‍കിതും ഇന്നലെ തന്റെ കന്നിവോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ ഇന്നലെ വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."