കൊണ്ടോട്ടി നഗരസഭയില്‍ 426 പുതിയ വീടുകള്‍ക്ക് അംഗീകാരം
കൊണ്ടോട്ടി: നഗരസഭയില്‍ പി.എം.എ.വൈ, ലൈഫ് മിഷന് പദ്ധതി വഴി 426 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ അനുവദിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.നഗരസഭയുടെ മൂന്നാം ഡി.പി.ആര് പ്രകാരമാണ് 426 പേരുടെ വീടു നിര്‍മാണത്തിനുളള പദ്ധതി അംഗീകരിച്ചത്.എന്നാല്‍ മൂന്നാം ഡി.പി.ആറിന് സര്‍ക്കാര്‍ വായ്പ നിഷേധിച്ചത് നഗരസഭക്ക് ഭാരമാകും.
ആദ്യഘട്ടത്തില്‍ 603 ഗുണഭോക്താക്കള്‍ക്കും,രണ്ടാംഘട്ടത്തില്‍ 236 പേര്‍ക്കും വീടിന് അനുമതി നല്‍കിയിരുന്നു.എന്നാല്‍ ഇവരില്‍ 188 ഗുണഭോക്താക്കള്‍ ഇതുവരെ വീടുനിര്‍മ്മാണത്തിന് എഗ്രിമെന്റ് വെച്ചിട്ടില്ല.ഇവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
നാലു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വീട് നിര്‍മാണത്തിനായി നല്കാന് തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്.ഇതില്‍ രണ്ട് ലക്ഷം രൂപ നഗരസഭകള്‍ നല്‍കണം.ഇതിന് വേണ്ടി സിഡ്കോയില്‍ നിന്ന് വായ്പ അനുവദിച്ചിരുന്നു.
ഒന്നും രണ്ടും ഡി.പി.ആറിന് വായ്പ അനുവദിച്ചെങ്കിലും മൂന്നാം ഡി.പി ആറിന് നല്‍കാത്തത് നഗരസഭകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.പല നഗരസഭകളും തുക മൂന്ന് ലക്ഷമായി തുക നിജപ്പെടുത്തി.
എന്നാല്‍ കൊണ്ടോട്ടി നഗരസഭ നാലുലക്ഷം രൂപയും നല്കാന് കൗണ്‍സില്‍ തീരുമാനിച്ചു.നഗരസഭ തന്നെ ഈ തുക കണ്ടെത്തും
നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.സി ഷീബ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ കെ.ആയിഷാബി,വികസന സ്ഥിരംസമിതി ചെയര്മാന് യു.കെ മമ്മദിശ,അഹമ്മദ് കബീര്‍,അസ്മാബി, സൗദാമിനി.അഡ്വ.കെ.കെ സമദ്, ഇ.എം റഷീദ്, സി.കെ നാടിക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."