ബാല ഭിക്ഷാടനത്തിനെതിരേ കാല്‍നടയായി സഞ്ചരിച്ച് യുവാവ്
മലപ്പുറം: ബാലഭിക്ഷാടനത്തിനെതിരേ ബോധവല്‍ക്കരണവുമായി കാല്‍നടയായി 14,500 കിലോമീറ്റര്‍ പിന്നിട്ട ആശിഷ് ശര്‍മ മലപ്പുറത്തെത്തി. 17,000 കിലോമീറ്റര്‍ താണ്ടുന്ന യാത്ര 2017 ഓഗസ്റ്റ് 22ന് കശ്മീരില്‍നിന്നാണ് തുടങ്ങിയത്. ദിവസവും 40 കിലോമീറ്ററോളമാണ് നടത്തം.
മള്‍ട്ടിനാഷനല്‍ കമ്പനിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്ന 29കാരനായ ആശിഷ്, ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുട്ടികള്‍ ഭിക്ഷാടനത്തിനു നിര്‍ബന്ധിതരാകുന്നതും മയക്ക് മരുന്ന് മാഫിയകളുടെ വാഹകരാകുന്നതും ശ്രദ്ധിച്ചതോടെയാണ് ജോലി ഉപേക്ഷിച്ച് രാജ്യത്ത് ബോധവല്‍ക്കരണവുമായി സഞ്ചാരം തുടങ്ങിയത്.
ഭിക്ഷ യാചിക്കുന്ന കുട്ടികള്‍ക്കു പണമല്ല, ഭക്ഷണമാണ് നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പണം ലഭിച്ചാല്‍ ക്രിമിനല്‍ സ്വഭാവം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഇന്നലെയാണ് ആശിഷ് മലപ്പുറത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."