ഒഞ്ചിയത്തെ അക്രമങ്ങള്‍ക്ക് പൊലിസ് കൂട്ടുനില്‍ക്കുന്നു: എന്‍. വേണു
വടകര: ഒഞ്ചിയത്ത് ആര്.എം.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പാര്‍ട്ടി സ്തൂപങ്ങള്ക്കും നേരെ നടക്കുന്ന നിരന്തര അക്രമങ്ങള്‍ പൊലിസിന്റെ മൗനാനുവാദത്തോടെയാണെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു. അക്രമങ്ങള്‍ക്കെതിരേ ആര്.എം.പി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചോമ്പാല്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഒഞ്ചിയത്ത് പ്രവര്‍ത്തകര്‍ക്കു ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ ഒരു കേസില്‍പോലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. അക്രമികളെക്കുറിച്ച് വിവരം നല്‍കിയിട്ടുകൂടി പൊലിസ് ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയാറാവുന്നില്ല. ഈ നില തുടര്‍ന്നാല്‍ ഒഞ്ചിയത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളെയും ജനങ്ങളെയും യോജിപ്പിച്ച് പ്രതിരോധം തീര്‍ക്കുമെന്നും വേണു പറഞ്ഞു.മാര്‍ച്ച് പൊലിസ് സ്റ്റേഷനു സമീപത്തുവച്ച് പൊലിസ് തടഞ്ഞു. കെ.എസ് ഹരിഹരന്, കെ.കെ രമ, സി.കെ വിശ്വനാഥന്, അന്‍വര്‍ ഹാജി, പുത്തലത്ത് പ്രദീപന്, കെ.പി പ്രകാശന്, കെ.ചന്ദ്രന്, ടി.കെ സിബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."