വിസ്മയങ്ങള്‍ വിരിയിച്ച് ഉത്രാളി പൂരം പെയ്തിറങ്ങി
വെടിക്കെട്ട് ഇന്ന് പുലര്‍ച്ചെ 4.45ന്
വടക്കാഞ്ചേരി: നാടിന്റെ കൂട്ടായ്മ വിളിച്ചോതി ഒരു ജനത കഴിഞ്ഞ ഒരു വര്‍ഷമായി മനസിന്റെ ചെപ്പിനുള്ളില്‍ കാത്ത് സൂക്ഷിച്ചിരുന്ന ഉത്രാളി പൂരത്തിന്റെ ദൃശ്യവിസ്മയം വടക്കാഞ്ചേരിയുടെ മണ്ണില്‍ പെയ്തിറങ്ങി. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ഇതര സംസ്ഥാനക്കാരും വിദേശ സംഘങ്ങളും നാട് കീഴടക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ അത് ശുഷ്‌കമായി.
എങ്കിലും എങ്ങും കരിവീരന്മാരുടെ ചങ്ങല കിലുക്കങ്ങളും, വാദ്യകുലപതികളുടെ മികവുറ്റ ചലനങ്ങളും നിറഞ്ഞുനിന്നു ഉത്രാളി പാടം പുതിയൊരു ചരിത്ര പൂരത്തിന്റെ കഥയാണ് പറഞ്ഞത്. വെടിക്കെട്ടിന്റെ ഗാംഭീര്യതയ്ക്ക് ഇത്തവണ അവധിയായിരുന്നു. പകരംവര്‍ണ്ണ ഭംഗിയുടെ മേലാപ്പണി ഞ്ഞു. ഇന്നലത്തെ സായാഹ്നം കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ്, ഹരിജന്‍ പൂരം, ഭഗവതി പൂരം തുടങ്ങിയവ ദൃശ്യമനോഹര കാഴ്ച്ചകളായി. വര്‍ണ്ണ വൈവിധ്യ കാഴ്ച്ചയായി ആകാശം മുട്ടെ നിലകൊള്ളുന്ന കാഴ്ച്ചപന്തലുകളും ചമയപ്രദര്‍ശനത്തിന്റേയും സാംസ്‌കാരിക പരിപാടികളുടേയും നിറവില്‍ നിന്ന് ഇന്നലെ കാലത്ത് വടക്കാഞ്ചേരി മിഴി തുറന്നത് തന്നെ പൂര ചടങ്ങുകളുടെ വിസ്മയത്തിലേയ്ക്കാണ്. തിരുവമ്പാടി ചന്ദ്രശേഖരനും പുതുപ്പള്ളി കേശവനും കുട്ടന്‍കുളങ്ങര അര്‍ജുനുമൊക്കെ ഉള്‍പ്പെടുന്ന കരിവീര നിര തട്ടകങ്ങളിലെത്തിയതോടെ ആവേശം കൊടുമുടിയേറി. കാലത്ത് 11.30ന് എങ്കക്കാട് ദേശമാണ് പൂര വിസ്മയച്ചെപ്പ് ആദ്യം തുറന്നത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്ന എഴുന്നള്ളിപ്പില്‍ 15 കരിവീരന്മാര്‍ അണിനിരന്നു.
തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റി. കുനിശ്ശേരി അനിയന്‍ മാരാരുടെ പ്രമാണത്തിലായിരുന്നു പഞ്ചവാദ്യം. കുമരനെല്ലൂര്‍ ദേശം ഗജഘോഷയാത്രയോടെയാണ് പൂരചടങ്ങുകള്‍ ആരംഭിച്ചത്. 12 മണിയോടെ പുതുപ്പള്ളി കേശവന്റെ നേതൃത്വത്തില്‍ ദേശത്തിന്റെ ഒന്‍പത് ആനകള്‍ തട്ടകവാസികളുടെ ആര്‍പ്പുവിളികളോടെ ഉത്രാളിക്കാവിലേയ്ക്ക് പ്രയാണം നടത്തി.
ചോറ്റാനിക്കര വിജയന്റെ നേതൃത്വത്തിലായിരുന്നു ഉത്രാളിക്കാവില്‍ പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ്. വടക്കാഞ്ചേരിദേശം 12 മണിയോടെ ദേശത്തിന്റെ മാത്രം പ്രത്യേകതയായ നടപ്പുര പഞ്ചവാദ്യത്തിന് തുടക്കം കുറിച്ചു. കരുമരക്കാട് ശിവക്ഷേത്ര നടപ്പുരയില്‍ വെച്ചായിരുന്നു നാദവിസ്മയം.
ഇന്ന് പുലര്‍ച്ചെ 4.45നാണ് വെടിക്കെട്ട്. ആദ്യം എങ്കക്കാടും, തുടര്‍ന്ന് കുമരനെല്ലൂരും, ഒടുവില്‍ വടക്കാഞ്ചേരിയുമാണ് വെടിക്കെട്ടിന് അഗ്‌നി പകരുക. പൂര ചടങ്ങുകളുടെ ആവര്‍ത്തനത്തിന് ശേഷം കാലത്ത് 9.30 ന് പൊങ്ങലിടി ചടങ്ങ് നടക്കും. തുടര്‍ന്ന് കല്‍പ്പനയും ഉപചാരവും ചൊല്ലി വിടവാങ്ങലും ഉണ്ടാകും. 10ന് നടക്കുന്ന ഈട് വെടിക്കെട്ടോടെയാണ് ഈ വര്‍ഷത്തെ പൂരം ചരിത്രമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."