ലോ കോളജില്‍ എസ്.എഫ്.ഐ അക്രമം: ഏഴ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്ക്
തൃശൂര്‍: ഗവ. ലോ കോളജില്‍ എസ്.എഫ്.ഐയുടെ ആക്രമണത്തില്‍ ഏഴ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്ക്. എം.എല്‍.എ പി.ടി തോമസ്സിന്റെ മകന്‍ വിവേക് തോമസ്സ്, ഒ.ജെ ജനീഷ്, ഹരി, ഡെല്‍വിന്‍ വര്‍ഗ്ഗീസ്, യൂത്ത് കോണ്‍ഗ്രസ് അളഗപ്പ മണ്ഡലം പ്രസിഡന്റ് അനീഷ്, ജെറോം, ദീപക് വിയ്യൂര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ജനീഷിന്റെയും ഹരിയുടേയും പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുകമ്പി, ആണി തറച്ച പട്ടിക എന്നിവ ഉപയോഗിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ 12 എസ്.എഫ്.ഐക്കാരെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്.എഫ്.ഐയുടെ നടപടിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് ഒ ജെജെനീഷിന്റെ തലയില്‍ 24 തുന്നലുണ്ട്. എല്ലാവരുടെയും തലയിലും ശരീരത്തിലും പൊട്ടലുകളുണ്ട്. എസ്.എഫ്.ഐയുടെ ക്യാമ്പസ് ഗുണ്ടായിസം അവസാനിപ്പിക്കുന്നതിന് പൊലിസ് മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സി.പി.എം ജില്ലാ നേതൃത്വം ഈ കാടത്തം കാണിച്ച വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മാതൃക കാണിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. ക്ലാസ്സ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകരെ പോലും കയ്യേറ്റം ചെയ്‌തെന്ന് മാത്രമല്ല, യാതൊരു പ്രകോപനവും ഇല്ലാതെയാണ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനം കണ്ട് അധ്യാപകരും വിദ്യാര്‍ഥികളും ബോധരഹിതരായി എന്നത് സംഭവത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ടി.എന്‍ പ്രതാപന്‍, കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, അനില്‍ അക്കര എം.എല്‍.എ, ഡി.സി.സി സെക്രട്ടട്ടറി സജീവന്‍ കുരിയച്ചിറ, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷോണ്‍ പെല്ലിശ്ശേരി സിദ്ദിഖ് പന്താവൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."