ക്ഷേത്രനടയില്‍ സോപാനം പാടാന്‍ ദളിതന്‍ വേണ്ട; ഭീഷണിയുമായി സംഘ് പരിവാര്‍
കൊച്ചി: കൊച്ചി ദേവസ്വം ബോര്‍ഡില്‍ പട്ടിക വിഭാഗത്തില്‍ നിന്നുള്ള യുവാവിനെ സോപാനം പാടാന്‍ അനുവദിക്കില്ലെന്ന് സംഘ് പരിവാര്‍. ബോര്‍ഡില്‍ പട്ടിക വിഭാഗത്തില്‍ നിന്നും ആദ്യമായി സോപാനഗായകനായി നിയമിച്ച വിനില്‍ ദാസിനാണ് സംഘ് പരിവര്‍ സംഘടനകളുടെ ഭീഷണി നേരിടേണ്ടി വന്നത്.
ചേരാനല്ലൂര്‍ ശ്രീ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ ജൂലൈയിലണ് വിനില്‍ ദാസിനെ നിയമിച്ചത്. ജോലിയ്ക്ക് കയറുംമുമ്പെ തന്നെ ഫോണ്‍ വഴി വിനിലിനെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ജോലിക്ക് എത്തിയപ്പോള്‍ ബൈക്കിന്റെ ടയര്‍ പഞ്ചറാക്കാനും സീറ്റ് കുത്തിക്കീറാനും തുടങ്ങി. വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ള മുറി പൂട്ടിയിട്ടു. സാമൂഹ്യമാധ്യമങ്ങളിലൂടെ ജാതി പറഞ്ഞ് അവഹേളിക്കുകയും ചെയ്തു.
വിനിലിന് പാടാന്‍ അറിയില്ലെന്നും അയാള്‍ ജോലിയ്ക്ക് വരുന്നില്ലെന്നുമാണ് സംഘ് പരിവാര്‍ ആരോപിക്കുന്നത്. എന്നാല്‍ പ്രൊബേഷന്‍ കാലയളവില്‍ ഒരു ദിവസം പോലും ജോലി മുടക്കിയിട്ടില്ലെന്ന് വിനില്‍ പറഞ്ഞു.
ഇതിനിടെ, മാര്‍ച്ചില്‍ നടക്കുന്ന ഉത്സവത്തില്‍ മേളങ്ങളുടെ ചുമതല കരാറടിസ്ഥാനത്തില്‍ മുമ്പ് ജോലി ചെയ്തയാളെ ഏല്‍പ്പിച്ചു. അതിനായി ഫെബ്രുവരി അഞ്ചുമുതല്‍ മാര്‍ച്ച് 10 വരെ വിനില്‍ ദാസിനെക്കൊണ്ട് നിര്‍ബന്ധിത അവധിയെടുപ്പിച്ചു. അപേക്ഷയില്‍ ഒപ്പിടാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഭീഷണിപ്പെടുത്തിയെന്ന് വിനില്‍ പറഞ്ഞു. എന്നാല്‍ വിനിലിന്റെ പരാതിയില്‍ പ്രശ്‌നത്തില്‍ ദേവസ്വം പ്രസിഡന്റ് ഇടപെട്ടു. ലീവ് അപേക്ഷ റദ്ദാക്കി ജോലിയില്‍ തുടരാന്‍ അനുമതി ലഭിച്ചു.
സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് വിനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."