മാള ഡിപ്പോയിലെ ലോ ഫ്ളോര്‍ ബസ് കട്ടപുറത്ത് തന്നെ
മാള: കെ.എസ്.ആര്.ടി.സി മാള ഡിപ്പോയില്‍ ഉപ്പ് വെള്ളം കയറി തകരാറിലായ ലോ ഫ്ളോര്‍ ബസ് ഇപ്പോഴും കട്ടപുറത്ത് തന്നെ. ഡീസല്‍ ടാങ്കിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് ഡീസലില്‍ ഉപ്പുവെള്ളം കയറിയുണ്ടായ പ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ല. കഴിഞ്ഞ ജനുവരി ഏഴാം തിയ്യതി വൈകീട്ടാണ് ഡീസല്‍ ടാങ്കില്‍ ഉപ്പുവെള്ളം കയറിയത്. ഇതേതുടര്‍ന്ന് ഡിപ്പോയിലെ ബസുകള്‍ക്കെല്ലാം തകരാര്‍ സംഭവിച്ചിരുന്നു. സാധാരണ ബസുകളുടെ ഡീസല്‍ ഫില്‍റ്റര്‍ മാറ്റേണ്ടി വന്നപ്പോള്‍ ലോഫ്ളോര്‍ ബസ്സിന്റെ എന്‍ജിനിലേക്കുള്ള ഡീസല്‍ പമ്പിലാണ് തകരാര്‍ സംഭവിച്ചത്. ഒന്നര മാസം കഴിഞ്ഞിട്ടും ഈ ബസ് വര്‍ക്ക് ഷോപ്പില്‍ തന്നെയാണ് കിടക്കുന്നത്. ഈ ബസിന്റെ ഗ്യാരന്റി കഴിഞ്ഞോ ഇല്ലയോയെന്ന് തീര്‍ച്ചയില്ല ഇവിടെ ഉള്ളവര്‍ക്ക്. പുതിയതരം ബസായതിനാല് കമ്പനി പ്രതിനിധികള്‍ എത്തി പരിശോധന നടത്തിയാലേ യഥാര്‍ഥ പ്രശ്നം അറിയാനാകൂ. ഗ്യാരന്റി പിരിയേഡ് കഴിഞ്ഞതാണെങ്കില്‍ ശരാശരി നാല് ലക്ഷം രൂപ വേണം ബസ് നന്നാക്കി പുറത്തിറക്കാന്‍. ഗ്യാരന്റിയുണ്ടെങ്കിലും ഡീസലില്‍ ഉപ്പുവെള്ളം കയറിയതിനാല്‍ ഉണ്ടായ തകരാറായതിനാല്‍ കമ്പനി കൈയ്യൊഴിയാനും സാധ്യതയുണ്ട്. ദിനംപ്രതി ശരാശരി പതിനായിരം രൂപയുടെ വരുമാനം നേടിയിരുന്ന ബസാണ് ഒന്നര മാസത്തിലേറെയായി വെറുതേ കിടക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണിതിലൂടെയുണ്ടായിട്ടുള്ളത്. സാധാരണ ബസുകളുടെ ഓയില്‍ ഫില്‍റ്റര്‍ മാറ്റേണ്ടി വന്നതിന് തന്നെ പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."