HOME
DETAILS
MAL
കിങ്ങിണി പ്ലാവില്‍ നിറയെ തേന്‍വരിക്ക
backup
February 28 2017 | 23:02 PM
മാള: രണ്ടു വയസ്സുള്ള കിങ്ങിണി പ്ളാവിലെ മധുരമുള്ള ചക്കകള്‍ കൗതുകമാവുന്നു. പത്തടി മാത്രം ഉയരമുള്ള പ്ളാവില്‍ ചക്കകള്‍ ഉണ്ടായിരിക്കുന്നത് താഴെ മരത്തടിയില്‍. വാളൂര്‍ പുഴയോരത്തെ കടമ്പോട് കമാലുദ്ദീന്റെ വസതിയിലെ അടുക്കളയോട് ചേര്‍ന്നാണീ കൗതുക കാഴ്ച്ച. സാക്ഷാല്‍ തേന്വരിക്കയേക്കാള് രുചികരമാണീ ചക്ക. ഇന്ത്യന്‍ വംശജനല്ല ഈ ചക്കയെന്ന് വീട്ടുകാര്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് വിവിധ വിത്തുകള്‍ കൊണ്ടുവന്നു സ്വന്തം വീട്ടുവളപ്പില്‍ വളര്‍ത്തിയെടുക്കല്‍ ഹോബിയാക്കിയയാളാണ് കമാലുദ്ദീന്. ഇത്തരത്തില്‍ നൂറോളം ഫലങ്ങള്‍ ഇദ്ദേഹത്തിന്റെ പുഴയോര വീട്ടുവളപ്പില്‍ ഉണ്ട്. ഒരാളുടെ ഉയരത്തിലുള്ള കിങ്ങിണി പ്ളാവില്‍ ചക്കകള്‍ ഇനിയുമുണ്ട്. ഇവയെ താങ്ങി നിറുത്താനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."