സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നീക്കത്തിനെതിരേ പ്രതികരിക്കണം: ഉമര്‍ മുസ്ലിയാര്
കണ്ണൂര്‍: ശരീഅത്ത് നിയമം, വഖ്ഫ് ട്രൈബ്യൂണല്‍ നിയമനം തുടങ്ങിയ കാര്യങ്ങളില്‍ കേരള സര്ക്കാരിനെതിെേര ശക്തമായി പ്രക്ഷോഭത്തിനൊരുങ്ങാന്‍ സമസ്ത ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ എക്സിക്യുട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭം വിജയിപ്പിക്കേണ്ടത് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും കടമയാണ്. സമസ്ത മുന്‍ ഉപാധ്യക്ഷന്‍ ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വധം പുറത്തുകൊണ്ടുവരാത്ത സി.ബി.ഐ നിലപാട് ജനാധിപത്യത്തിനു യോജിക്കാത്തതാണെന്നും ഉമര്‍ മുസ്ലിയാര് വ്യക്തമാക്കി. മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി അധ്യക്ഷനായി. ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ പാനൂര്‍ നജാത്തുല്‍ ഇസ്ലാം മദ്റസയില്‍ നടക്കുന്ന ജില്ലാ കലാമേളയുടെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. ഫെബ്രുവരി രണ്ടിനു പാനൂരില്‍ ജില്ലാ നേതൃസംഗമവും സംസ്ഥാന സമ്മേളനത്തിന്റെ വിളംബര സമ്മേളനവും നടത്തും. യോഗത്തില്‍ അബ്ദുസമദ് മുട്ടം, ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുല്‍ ഷുക്കൂര്‍ ഫൈസി, അബ്ദുസലാം ഇരിക്കൂര്‍, ലത്തീഫ് ഫൈസി പറമ്പായി, സകരിയ ദാരിമി, ഷഫീഖ് അസ്അദി, ബഷര്‍ ദാരിമി, മുസ്തഫ കൊട്ടില, കെ.എസ് അലി മൗലവി, ലത്തീഫ് എടവച്ചാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."