HOME
DETAILS

ഗൈല്‍ പൈപ്പ് ലൈന്‍: പെരുമ്പിലാവില്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

  
backup
February 28 2017 | 23:02 PM

%e0%b4%97%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae

 

ഇത്തവണ സമര സമിതിയിലെ പ്രധാനികളും നാട്ടുകാരും ചെറുത്തു നില്‍പില്‍ കാര്യമായി ഉണ്ടായിരുന്നില്ല എന്നതും അറസ്റ്റ് വരിക്കാന്‍ തയ്യാറായതും സമരസമതിയും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തു തീര്‍പ്പുണ്ടായെന്ന് തോന്നിപ്പിക്കുന്നരീതിയിലായിരുന്നു
കുന്നംകുളം: പെരുമ്പിലാവ് ജനവാസ മേഖലയിലൂടെ ഗൈല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ഗൈല്‍ പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതിനായുള്ള പാത അളന്നു തിട്ടപെടുത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലിസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ശേഷമാണ് നടപടികള്‍ ആരംഭിച്ചത്. പെരുമ്പിലാവില്‍ 58 വീടുകള്‍ സ്ഥിതി ചെയ്യുന്ന കണക്ക കോളനിയിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് സമര സമിതി രൂപീകരിച്ച് ജില്ലാ ഭരണകൂടത്തിന് നല്‍കിയ പരാതിയിന്‍മേല്‍ തീര്‍പ്പുണ്ടാവുകയും പൈപ്പ് ലൈന് മറ്റൊരു ദിശയിലൂടെ കൊണ്ടു പോകുന്നതിനായി മാപ്പ് വരക്കുകയും ചെയ്തു. ഇത് പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം നല്‍കിയിരുന്നതുമാണ്. തീര്‍ത്തും ആള്‍ താമസമില്ലാത്ത ഈ മേഖലയില്‍ സ്വകാര്യ ക്രഷറുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന അവസ്ഥയിലാണ് ജനവാസ കേന്ദ്രങ്ങളിലൂടെ ലൈന്‍ കൊണ്ടുപോകുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. റൂട്ട് നിശ്ചയിച്ച മേഖലയിലൂടെ തന്നെ പൈപ്പ് ലൈന്‍ കൊണ്ടുപോകണമെന്നാണ് സമരസമതിയുടെ ആവശ്യം. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത് ഗൗനിച്ചില്ലെന്നും ജനവാസ മേഖലയിലൂടെ തന്നെ കൊണ്ടു പോകാനുള്ള നീക്കമാണെന്നും സമരക്കാര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പൈപ്പ് സ്ഥാപിക്കാനെത്തിയപ്പോള്‍ സമര സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനാവലിയുടെ ചെറുത്തു നില്‍പിനുമുന്നില്‍ തളര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. ഇത്തവണ സമര സമിതിയിലെ പ്രധാനികളും നാട്ടുകാരും ചെറുത്തു നില്‍പില്‍ കാര്യമായി ഉണ്ടായിരുന്നില്ല എന്നതും അറസ്റ്റ് വരിക്കാന്‍ തയ്യാറായതും സമരസമതിയും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തു തീര്‍പ്പുണ്ടായെന്ന് തോന്നിപ്പിക്കുന്നരീതിയിലായിരുന്നു. സമര സമതിയിലെ വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എം ശരീഫ്, എം.എ കമറുദ്ദീന്‍, പഞ്ചായത്ത് കമ്മിറ്റി അംഗം സി.എം താഹ എന്നിവരെ കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്കു കൊണ്ടു പോയതോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തി ആരംഭിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ പൈപ്പ് സ്ഥാപിക്കല്‍ ആരംഭിക്കുമെന്നും മാര്‍ച്ച് 31 നകം ആദ്യഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുന്നംകുളം ഡി.വൈ.എസ്.പി പി വിശ്വംബരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago