ജില്ലാ ത്രൈമാസ ക്യാംപയ്ന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന്
പാലക്കാട്: ആദര്‍ശ പ്രചരണം, സംഘടന സജീവത, ആമില ശാക്തീകരണം, വിദ്യാഭാസ മുന്നേറ്റം എന്നിവ ലക്ഷ്യമാക്കി എസ്.വൈ.എസ് ജില്ലാകമ്മിറ്റി തഖ്ദീം 2017 എന്നപേരില്‍ ആചരിക്കുന്ന ത്രൈമാസ ക്യാംപയ്ന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 30 ന് മേലെപട്ടാമ്പി ജമാഅത്തുല്‍ ഇഖ്‌വാന്‍ മദ്‌റസയില്‍ നടക്കും.
സമസ്ത ജില്ലാ പ്രസിഡന്റ് സയ്യദ് കെ.പി.സി തങ്ങള്‍ ഉദ്ഘടനം ചെയ്യും. സയ്യദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാവും.
പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെ.പി ബാപ്പുട്ടി മുഖ്യാതിഥിയാവും. ഹസന്‍ സഖാഫി പൂക്കോട്ടുര്‍ ആമിലക്കൊരു കര്‍മപദ്ധതി എന്ന വിഷയം അവതരിപ്പിക്കും.
ഇ. അലവി ഫൈസി കുളപറമ്പ്, എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം, എം സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ശില്‍പശാലക്ക് നേതൃത്വം നല്‍കും. ക്യാംപയ്ന്‍ പ്രൊജക്ട് അവതരണം നടക്കും. ജില്ലാ ദഅ്‌വാ കോണ്‍ഫറന്‍സ് സ്വാഗതസംഘം രൂപീകരണം നടക്കും.
ടി അബ്ദുള്ളകുട്ടി, പി. മുസ്തഫ ഞാങ്ങാട്ടിരി, പി നൗഫല്‍ പട്ടാമ്പി, അബ്ദുല്‍ അസീസ് ഫൈസി ദേശമംഗലം, അബ്ദുല്‍ ഗഫൂര്‍ നിസാമി, ടി.എഛ് കബീര്‍ അന്‍വരി മേലെപട്ടാമ്പി, എന്‍ സൈതലവി മുസ്‌ലിയാര്‍, വി കോയക്കുട്ടി കരിമ്പുള്ളി പ്രസംഗിക്കും.
ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും കെ.പി ഹസ്സന്‍ സഖാഫ് തങ്ങള്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."