HOME
DETAILS

കുലുക്കല്ലൂര്‍ പഞ്ചായത്ത്; സുലൈഖ ഉമ്മര്‍ പുതിയ പ്രസിഡന്റ്

  
backup
February 28 2017 | 23:02 PM

%e0%b4%95%e0%b5%81%e0%b4%b2%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d

 

കൊപ്പം: കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡന്റായി യു.ഡി.എഫിലെ സുലൈഖ ഉമ്മറിനെ തെരഞ്ഞടുത്തു. യു.ഡി.എഫ് പത്ത്, എല്‍.ഡി.എഫ് ആറ്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. യു.ഡി.എഫിലെ പത്ത് മെമ്പര്‍മാരും എല്‍.ഡി.എഫിലെ ആറു പേരും ഇന്നലെ നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ഏക ബി.ജെ.പി. അംഗം വിട്ടുനിന്നു.
പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമാണ് സുലൈഖ ഉമ്മര്‍. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് അംഗം എം.പി. മുഹമ്മദ് നൂറുദ്ദീന്‍ രാജിവെച്ച ഒഴിവിലേക്കാണ് പ്രസിഡന്റ് തെരഞ്ഞടുപ്പ് നടന്നത്.
പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നൂറുദീന്റെ രാജി. പാര്‍ട്ടിയുടെയും മുന്നണിയുടെയും നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ഭരണം നടത്തിയിരുന്ന നൂറുദീനെതിരേ യു.ഡി.എഫ് മെമ്പര്‍ മാര്‍ അവിശ്വാസം കൊണ്ടുവന്നെങ്കിലും ക്വാറം തികയാത്തതിനാല്‍ പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയും വിഭിന്ന ചേരിയായി.


പിന്നീട് എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള സമരത്തില്‍ നൂറുീറദ്ദീന്‍ പങ്കെടുത്തത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നൂറുദ്ദീനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മണ്ഡലം പ്രസിഡന്റ് നേതൃത്വത്തോട് ആവശ്യപ്പെടുക വരെയെത്തി. പുതിയ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുമോ എന്ന് പാര്‍ട്ടി ഭയപ്പെട്ടിരുന്നെങ്കിലും പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.
കുടിവെള്ള പ്രശ്‌നത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് താന്‍ തുടക്കം കുറിക്കാനുദ്ദേശിക്കുന്നതെന്ന് പുതിയ പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago
No Image

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

International
  •  3 months ago
No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago