പൊലിസ് രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവച്ച് പൊലിസിന്റെ പണിയെടുക്കണമെന്ന്
അന്തിക്കാട്: നീതിയെ വെല്ലുവിളിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരാണ് ഇടത് സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്.
അന്തിക്കാട് പൊലിസ് പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസ് എടുക്കുന്നുവെന്നാരോപിച്ച് എ.ഐ.വൈ. എഫ് നടത്തുന്ന രാപകല്‍ സമരം അന്തിക്കാട് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള പൊലിസ് രാഷ്ട്രീയകാരന്റെ കുപ്പായം അഴിച്ച് വച്ച് പൊലിസിന്റെ പണി എടുക്കണം. അന്തിക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിനെ പോലുള്ള ഉദ്യോഗസ്ഥരാണ് പൊലിസ് സേനക്ക് അപമാനമെന്നും ഇവര്‍ മുഖ്യമന്ത്രിക്കും അഭ്യന്തര വകുപ്പിനും അവമതിപ്പ് ഉണ്ടാക്കുകയാണെന്നും ഇവരെ തിരുത്താന്‍ അധികാരികള്‍ തയാറാവണമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എ.ഐ.വൈ.എഫ് നാട്ടിക മണ്ഡലം പ്രസിഡന്റ് വൈശാഖ് അന്തിക്കാട് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ്, സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആര്‍ മുരളീധരന്‍, അസി.സെക്രട്ടറി കെ.എം കിഷോര്‍ കുമാര്‍, എ.ഐ.വൈ.എഫ് നാട്ടിക മണ്ഡലം സെക്രട്ടറി ടി.വി ദിപു, കെ.എം ജയദേവന്‍, ഷീന പറയങ്ങാട്ടില്‍, സുബിന്‍ നാസര്‍, ബി.ജി വിഷ്ണു, എന്‍.എ ഫൈസല്‍, പ്രകാശ് പള്ളത്ത്, ഷിമ അഖില്‍, സജന്‍ കുമാര്‍, സാജന്‍ മുടവങ്ങാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ എടുക്കുന്ന കള്ള കേസിനെതിരേയാണ് സമരം. നവംബര്‍ 19ന് പെരിങ്ങോട്ടുകര ഐ.ടി.ഐ തിരഞ്ഞെടുപ്പില്‍ എ.ഐ.എസ്.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി വിജയിച്ച ആഹ്ലാദ പ്രകടനത്തിനിടെ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇവര്‍ക്കെതിരേ പരാതി നല്‍കിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെയാണ് പൊലിസ് പ്രതി ചേര്‍ത്ത് കള്ള കേസ് എടുത്തിരിക്കുന്നത്. സമരത്തിന് ഐക്യാദാര്‍ഢ്യം പ്രകടിപ്പിച്ച് സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തില്‍ അന്തിക്കാട് സെന്ററില്‍ പ്രകടനം നടത്തി.
നാട്ടിക മണ്ഡലം സെക്രട്ടറി സി.ആര്‍ മുരളീധരന്‍, അസി.സെക്രട്ടറി കെ.എം കിഷോര്‍കുമാര്‍, ടി.കെ മാധവന്‍, ഷിബു കൊല്ലാറ, സജന പര്‍വ്വിന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."