HOME
DETAILS
MAL
ജനിച്ചിടത്ത് മരിക്കാനുള്ള ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട്- ഖനനത്തിനെതിരെ വി.എസ്
backup
January 17 2019 | 05:01 AM
തിരുവനന്തപുരം: ആലപ്പാട്ടെ ഖനനം തല്‍ക്കാല്‍ നിര്‍ത്തി വയ്ക്കണമെന്ന് വി.എസ് അച്യുതാനന്തന്‍. ഇക്കാര്യത്തില്‍ തുടര്‍പഠനവും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്‍ത്തിയ്ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ധാതു സമ്പത്ത് എങ്ങനെ ഉപയോഗിക്കണമെന്ന ചിന്തയല്ല, അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച പഠനങ്ങളാണ് പരിശോധിക്കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനിച്ചിടത്ത് മരിക്കാനുള്ള ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പാട്ട് മാത്രമല്ല അപ്പര്‍ കുട്ടനാടിന്റെ കൃഷിയെ വരെ ബാധിക്കും. അദ്ദേഹം പറഞ്ഞു.
അതിനിടെ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചനടത്തുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ രേഖാമൂലം തങ്ങള്‍ക്ക് ചര്‍ച്ചക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സമരക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."