ആരോഗ്യപരിപാലനം വ്രതമായി കാണണം: കെ. ശങ്കരനാരായണന്
പാലക്കാട്: ആരോഗ്യമുള്ള ഒരു സമൂഹത്തിന് മാത്രമേ സമ്പല്‍സമൃദ്ധിയുള്ള രാഷ്ട്ര പുനര്‍നിര്‍മാണം സാധ്യമാവുകയുള്ളുവെന്നും ആരോഗ്യപരിപാലനം ഒരു വ്രതമായി കാണാന്‍ സമൂഹം മുന്നോട്ടുവരണമെന്നും മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന് അഭിപ്രായപ്പെട്ടു. കള്ളിക്കാട് സെന്‍ട്രല്‍ മുസ്ലിംലീഗ് കമ്മിറ്റിയും വെല്‍കെയര്‍ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ഇ. അഹമ്മദ് സ്മാരക മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് എം.എം ഹമീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വെല്‍കെയര്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്റ്റേറ്റര്‍ ഡോ. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
ഡോ. രഘുനാഥ് പാറക്കല്‍ കുടുംബജീവിതം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി എ. ബാലന്, കെ.ബി.എ സമദ്, പി.എ അബ്ദുല്‍ ഗഫൂര്‍, ടി.എ അബ്ദുല്‍ അസീസ്, എം.കാജാഹുസൈന്‍, പി.എം അബ്ദുല്‍ നാസര്‍, എ.എം സലീം, എസ്.എം.എ നാസര്‍, എം.ടി അഷ്റഫ് പ്രസംഗിച്ചു.
എം.എം ഹംസ, കെ. കുഞ്ഞിമോന്, വൈ. അയ്യൂബ്, അബ്ദുല്‍ ഹീക്കം, വി.കെ ഹുസൈന്, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റഷീദ്, താജുദ്ദീന്,എംഎം മുഹമ്മദ്, മുഹമ്മദ്കുഞ്ഞി, ഹംസപ്പ, മുബീര്‍, ഷൗക്കത്ത്, നിസ്താര്‍, ഹാഷീം, സല്മാന്, ആഷിഫ്, ഫഹദ് റഹ്മാന്, ഫഹദ്, സാബിദ്, റംസീദ്, മുസ്തഫ, മുഹമ്മദലി, സ്ക്കരിയ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. വാര്‍ഡ് കൗണ്‍സിലര്‍, പി.എം ഹബീബ്, കൗണ്‍സിലര്‍മാരായ ചെമ്പകം, കെ. മണി, റസീന ബഷീര്‍ സന്ദര്‍ശനം നടത്തി. വെല്‍കെയര്‍ ഹോസ്പിറ്റല്‍ എം.ഡി എ അബ്ദുല്‍ സത്താര്‍ സ്വാഗതവും സെന്‍ട്രല്‍ മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറി പി.കെ ഹസനുപ്പ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."