വിമുക്തി കലാജാഥ സമാപിച്ചു
കുലിക്കിലിയാട്: എസ്.വി.എ.യു.പി സ്‌കൂള്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ കലാജാഥ വിമുക്തി സമാപിച്ചു. രാവിലെ 9.30ന് കുലിക്കിലിയാട് ചന്തപ്പടിയില്‍ കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ടി. സുരേഷ് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റുമായ പി മോഹനന്‍, വാര്‍ഡ് അംഗങ്ങളായ ഷംസിയ്യ ഉമ്മര്‍, ഷീജ, പി.സി. കുഞ്ഞിരാമന്‍, ഹെഡ്മാസ്റ്റര്‍ എം. മോഹനന്‍, എക്‌സൈസ് ഓഫീസര്‍ അഷ്‌റഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദാലി, യുവചേതന പാലിയേറ്റീവ് അംഗങ്ങള്‍ പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ലാ പഞ്ചായത്ത് അംഗം സീമ കൊങ്ങശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ടി. ഉണ്ണികൃഷ്ണന്‍, പി.എ. തങ്ങള്‍, ശോഭന, ചന്ദ്രമോഹനന്‍, രഹ്ന, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി പി.ടി. അങ്കപ്പന്‍, വി. രാമകൃഷ്ണന്‍ മാസ്റ്റര്‍, പി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, രാധാകൃഷ്ണന്‍, കുട്ടിഹസ്സന്‍, അജിത് കുമാര്‍, വി. നന്ദകുമാര്‍, സി. നന്ദകുമാര്‍, എന്‍.കെ മോഹനന്‍, പി.ടി.എ ഭാരവാഹികളായ ചാമി, ഉഷ പ്രസംഗിച്ചു.
വൈകീട്ട് ഏഴിന് കരിപ്പമണ്ണയില്‍ നടന്ന സമാപനം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. എ. രാജേന്ദ്രന്‍ മുഖ്യാതിഥിയായി. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ എം. ജയരാജന്‍ പ്രസംഗിച്ചു. കലാ ജാഥയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ തെരുവു നാടകം, കൂട്ടപ്പാട്ടുകള്‍, സംഗീത ശില്‍പം, ഇംഗ്ലീഷ് സ്‌കിറ്റ് അവതരിപ്പിച്ചു. 2000 ത്തോളം ലഘുലേഖകള്‍ വിതരണം ചെയ്തു. സംഗീതാധ്യാപിക കെ.പി. ശോഭന നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."