അര നൂറ്റാണ്ടിലേറെ പഴക്കമുള്ള എടപ്പുള്ളി പാലം പൊളിച്ച് പുതിയ പാലം നിര്‍മിക്കുന്നു
ഗുരുവായൂര്‍: അര നൂറ്റാണ്ടിലേറെ പഴക്കമുള്ള എടപ്പുള്ളി പാലം പൊളിച്ച് പുതിയ പാലം നിര്‍മിക്കുന്നു. എടപ്പുള്ളി ജാറം റോഡിലെ വലിയ തോടിന് കുറുകെയുള്ള പാലമാണ് നഗരസഭ പൊളിച്ച് ആധുനിക രീതിയില്‍ പുതിയ പാലമാക്കി നിര്‍മിക്കുന്നത്. 1967ല്‍ നിര്‍മിച്ചതാണ് നിലവിലെ പാലം.
വെറും നാലര മീറ്റര്‍ വീതിയെ നിലവിലുള്ള പാലത്തിനുള്ളു. ജാറം റോഡിന്റെ വീതി കൂടിയിട്ടും പാലത്തിന് റോഡിന്റെ വീതിയില്ലാത്തത് വളരെ ബുദ്ധിമുട്ടുള്ളവാക്കിയിരുന്നു.
പാലമെത്തുമ്പോള്‍ ഇരുവശങ്ങളിലേക്കും പോവുന്ന വാഹനങ്ങള്‍ക്ക് പാലത്തിന് വീതിയില്ലാത്തതിനാല്‍ ഒരു വാഹനം പാലത്തില്‍ നിന്നിറങ്ങിയാലെ മറ്റെ വാഹനത്തിന് പാലത്തിലൂടെ സുഗമമായി പോവാന്‍ കഴിയുകയുള്ളു.
പുതിയ പാലം ആറു മീറ്ററിലധികം വീതിയില്‍ കൈവരിയോടു കൂടിയാണ് നിര്‍മിക്കുന്നത്.
പുതിയ പാലത്തിന്റെ നിര്‍മാണത്തിനായി നിലവിലെ പാലം ഇന്നലെ പൊളിച്ചു തുടങ്ങി.
പുതിയ പാലത്തിന് 20 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.എസ് ഷനില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."