ഇറിഗേഷന്‍ ഓഫിസ് ഉപരോധിച്ചു
വണ്ടിത്താവളം: മൂലത്തറയില്നിന്നും മീങ്കര ഡാമിലേക്ക് വെള്ളം തുറക്കണമെന്നാവശ്യപെട്ട് ബി.ഡി.ജെ.എസ് ചിറ്റൂര്‍ ഇറിഗേഷന്‍ ഓഫിസ് ഉപരോധിച്ചു. ഇരുപതാം തിയതു മുതല്‍ മീങ്കര ഡാമിലേക്ക് മൂലതറ വെള്ളം തുറന്നു നല്‍കുമെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കാത്തതിനെ തുടര്‍ന്നാണ് ബി.ഡി.ജെ.എസ് നെന്മാറ നിയോജകമണ്ഡലം കമ്മിറ്റി ചൂറ്റൂര് നഗരസഭാ ഓഫിസിനടുത്തുള്ള ചിറ്റൂര്‍ പുഴ എക്സിക്യൂട്ടിവ് എജിനീയറുടെ ഓഫിസ് ഉപരോധിച്ചത്. തുടര്‍ന്ന് എക്ലിക്യൂട്ടവ് എന്‍ജിനീയര്‍ രാജനുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ മാര്‍ച്ച് അഞ്ചിനകം മൂലത്തറയില്നിന്നും മീങ്കരയിലേക്ക് വെള്ളം വിടുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരക്കാര്‍ ഉപരോധം അവസാനിപ്പിച്ചു.
നിലവില്‍ തത്തമംഗലം, പെരുവെമ്പ് ഭാഗത്തേക്കാണ് വെള്ളം തുറക്കുന്നതെന്നും കൊങ്ങന്പടയായിതിനാല് നാലാം തിയതിക്കകം വെള്ളം വിതരണം അവസാനിപ്പിച്ച് മീങ്കരഡാമിലേക്ക് മൂലത്തറയില്നിന്നും ഇടതുകനാല്വഴി വെള്ളം തുറക്കുന്നത്.
രണ്ടു ദിവസത്തിനകം ഇത് അവസാനിപ്പിച്ച് മീങ്കരഡാമിലേക്ക് മാര്‍ച്ച് അഞ്ചിനകം തന്നെ വെള്ളം വിട്ടുനല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി.
മീങ്കരഡാമിലേക്ക് വെള്ളം വിടണമെന്ന് ജില്ലാ കലക്ടറുടെയും നിര്‍ദേശം ഉണ്ടായിട്ടുണ്ടെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിന്റ് എ.എന്‍ അനുരാഗ്, മണ്ഡലം പ്രസിന്റ് ആരവിന്ദാക്ഷന്‍, കെ.സി. മുരളീധരന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."