ഇന്ധനം വാങ്ങാന്‍ പണമില്ലാതെ പൊലിസ് സേന വലയുന്നു
തിരുവനന്തപുരം: വാഹനങ്ങളില്‍ ഇന്ധം നിറയ്ക്കാന്‍പോലും പണമില്ലാതെ സംസ്ഥാന പൊലിസ് വകുപ്പ് ബുദ്ധിമുട്ടുന്നു. സര്‍ക്കാര്‍ നല്‍കേണ്ട കുടിശ്ശിക ഒന്നരക്കോടി രൂപയായി ഉയര്‍ന്നതോടെ പല ജില്ലകളിലും വാഹന ഉപയോഗത്തിന് പൊലിസില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തി. ആത്യാവശ്യങ്ങള്‍ക്കായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നതിനു തീരുമാനിച്ച പൊലിസിനാണ് ഈ പ്രതിസന്ധി.
സംസ്ഥാനത്തെയാകെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പൊലിസ് വകുപ്പിനെയും ബാധിച്ചതോടെ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
എല്ലാ സ്റ്റേഷനിലും രണ്ടു വാഹനമെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം 202 ജീപ്പുകള്‍ വകുപ്പ് വാങ്ങിയിരുന്നു. ഈ ജീപ്പുകള്‍ സ്റ്റേഷനിലെത്തിയാലും ഓടിക്കാനാകുമോയെന്ന് സംശയമാണ്. ഡീസലും പെട്രോളും നല്‍കിയ പമ്പുകള്‍ക്ക് ഒന്നരക്കോടിയിലേറെ രൂപ കൊടുക്കാനുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് സര്‍ക്കാര്‍ ആ പണം നല്‍കുന്നില്ല.
ഇതോടെ ക്യാമ്പുകളിലും മറ്റുമുള്ള വാഹനങ്ങളുടെ ഉപയോഗം കുറച്ചു തുടങ്ങി. പൊലിസ് വകുപ്പിലെ മറ്റു മേഖലകളിലേക്കുകൂടി സാമ്പത്തിക പ്രതിസന്ധി നീളുമോയെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനവും അനന്തമായി നീളുകയാണ്.
ഡിസംബര്‍ പകുതിയോടെ ഹെലികോപ്ടര്‍ കേരളത്തിലെത്തിക്കാനായിരുന്നു ഡി.ജി.പി ഉള്‍പ്പെട്ട സംഘം തീരുമാനിച്ചത്. പുതിയ സാഹചര്യത്തില്‍ ഹെലികോപ്ടര്‍ എന്നു വരുമെന്നു നിശ്ചയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."