വിദ്യാര്‍ഥികളുടെ ടെക് ഫെസ്റ്റ്
ഒറ്റപ്പാലം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ബാക്കി വെച്ചു പോയ സ്വപ്നത്തിന് നിറം പകരാന്‍ സഹപാഠികള്‍ ഒരുമിച്ചു. അധ്യാപകരുടേയും മാനേജ്മെന്റിന്റേയും പിന്തുണ ഇല്ലാതെയും സഹപാഠികള്‍ ചേര്‍ന്ന് ടെക്ഫെസ്റ്റ് നടത്തി. ജിഷ്ണു ഭാവിയില്‍ തുടങ്ങാനിരുന്ന സ്വന്തം കമ്പനിയ്ക്കായി കരുതിവെച്ച കോമോസ് എന്ന പേരിലാണ് കൂട്ടുകാര്‍ ടെക് ഫെസ്റ്റ് നടത്തിയത്. അധ്യാപകരുടെ അസാന്നിധ്യം കൊണ്ടും വിദ്യാര്‍ഥികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു കൊമോസ് ടു .കെ സെവന്റീന്‍ ടെക് ഫെസ്റ്റ്
കോളജ് അധികൃതരുടെ പിന്തുണ ഇല്ലാത്തതിനാല്‍ ലക്കിടി മൂന്നുണ്ണിക്കാവ് ക്ഷേത്ര മൈതാനത്താണ് ടെക്ഫെസ്റ്റ് നടത്തിയത്. ജിഷ്ണുവിന്റെ പിതാവ് അശോകനും അമ്മാവന് ശ്രീജിത്തും ഫെസ്റ്റിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. റിട്ട. ഐ.എസ്.ആര്. ഓ ശാസ്ത്രഞ്ജന്‍ ഡോ. വെങ്കിട്ടക്യഷ്ണന് മുഖ്യാതിഥിയായി. ചലചിത്ര താരം ദൃശൃയും പരിപാടിയില്‍ പങ്കെടുത്തു.
നാട്ടുകാരുടേയും പഞ്ചായത്തിന്റേയും വിവിധ രാഷ്ട്രീയ കക്ഷികളുടേയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."