HOME
DETAILS

'വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് എല്ലാ ജില്ലയിലും ഭവനസമുച്ചയം'

  
backup
February 10 2020 | 03:02 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%b5%e0%b5%81%e0%b4%82-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5

 

ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടമായി സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവര്‍ക്ക് ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയമെങ്കിലും സര്‍ക്കാര്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി സര്‍ക്കാരിന്റേയും വിവിധ വകുപ്പുകളുടേയും കൈവശമുള്ള ഭൂമി ഏറ്റെടുത്താണ് സ്ഥലം കണ്ടെത്തുക. ഇത് സാധ്യമായില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിനിര്‍മിച്ചു നല്‍കിയ 121 ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏഴ് കോടി രൂപ ചെലവഴിച്ചാണ് രാമോജി ഫിലിംസിറ്റി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാവപ്പെട്ടവര്‍ക്ക് കേവലം വീട് മാത്രമല്ല, അതിനൊപ്പം തൊഴില്‍, പ്രായമായവര്‍ക്കും രോഗികള്‍ക്കുമുള്ള പരിചരണം തുടങ്ങിയവയെല്ലാം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 415 വനിതകള്‍ക്കാണ് കെട്ടിട നിര്‍മാണത്തില്‍ കുടുംബശ്രീ ആലപ്പുഴയില്‍ പരിശീലനം നല്‍കിയത്. ഇവര്‍ ഇപ്പോള്‍ തന്നെ 14 ലൈഫ് ഭവനങ്ങള്‍ നല്ലരീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വീടുകള്‍ നമുക്ക് നിര്‍മിച്ചു നല്‍കിയതിന് രാമോജി ഫിലിം സിറ്റിയുടെ ഉടമകള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും തുടര്‍ന്നും കേരളത്തിന്റെ വികസന കാര്യങ്ങളില്‍ സഹകരണം പ്രതീക്ഷിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു. ധാരണാപത്രം പ്രകാരം 116 വീടുകളാണ് നിര്‍മിക്കേണ്ടിയിരുന്നത്. മിച്ചം തുക കണ്ടെത്തി 121 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് കാര്യക്ഷമമായ ഇടപെടലുകള്‍ മൂലമാണ്. ഇത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷനായി.
വനിതകളുടെ നിര്‍മാണ ഗ്രൂപ്പുകള്‍ക്കുള്ള അനുമോദനവും ഇന്‍സെന്റീവ് വിതരണവും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. പദ്ധതി നിര്‍വഹണം നടത്തിയ ടീം അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിച്ചു. എ.എം ആരിഫ് എം.പി, രാമോജി ഗ്രൂപ്പിന്റെ മാര്‍ഗ ദര്‍ശി ചിട്ടി ഫണ്ട് എം.ഡി ശൈലജ കിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, കുടുംബശ്രീ ഡയരക്ടര്‍ ആശാ വര്‍ഗീസ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago
No Image

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

National
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 

Kerala
  •  2 months ago