HOME
DETAILS
MAL
തേനീച്ചയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്ക്
backup
February 28 2017 | 23:02 PM
മാനന്തവാടി: രണ്ട് സ്ഥലങ്ങളിലായി ഉണ്ടായ തേനീച്ചയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. മാനന്തവാടി കണ്ണിവയല്‍ സ്വദേശികളായ ഉള്ളോപ്പള്ളില് ബെന്നി (40), നടയത്ത്കുന്നേല് സുനില്‍കുമാര്‍ (47), കക്കാട്ട്കുടിയില് വര്‍ഗീസ് (71), കക്കാട്ട്കുടിയില് പോള്‍സണ്‍, കല്ലോടി സ്വദേശി അപ്പുകുട്ടന്‍ (60), കാട്ടികുളം രണ്ടാംഗേറ്റ് നാരങ്ങാകുന്ന് കോളനിയിലെ ഉണ്ണി (16) എന്നിവര്‍ക്കാണ് തേനീച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
ബെന്നിയെയാണ് തേനീച്ച ആദ്യം ആക്രമിച്ചത്. തന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരെയും തേനീച്ച ആക്രമിച്ചതെന്നും സാധാരണ രീതിയിലുള്ളതിനെക്കാള്‍ വലിപ്പമുള്ള തേനീച്ചകളാണ് ആക്രമിച്ചതെന്നും ബെന്നി പറഞ്ഞു.
പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."