കടമാന്‍തോട് പദ്ധതി നടപ്പാക്കണമെന്ന്
പുല്‍പ്പള്ളി: രൂക്ഷമായ വരള്‍ച്ചയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ദീര്‍ഘകാലാടിസ്ഥാന പദ്ധതി എന്ന നിലയില്‍ കടമാന്‍തോട് പദ്ധതി നടപ്പിലാക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പുല്‍പ്പള്ളി പഞ്ചായത്തില്‍ നിന്നും ഉത്ഭവിച്ച് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കബനി പുഴയിലാണ് കടമാന്‍തോടിലെ ജലം എത്തിച്ചേരുന്നത്. ശാസ്ത്രീയ പഠനത്തിന് ശേഷം പരമാവധി നാശനഷ്ടങ്ങള്‍ ഒഴിവാക്കി പദ്ധതി നടപ്പിലാക്കിയാല്‍ പഞ്ചായത്തുകളിലെ ഭൂഗര്‍ഭജലം ഉയരുകയും ജലക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ രണ്ട് പഞ്ചായത്തുകളിലും വരള്‍ച്ചാ പ്രതിരോധത്തിനായി 80 കോടിരൂപ അനുവദിച്ചിരുന്നു. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയ എല്ലാവരുമായി കൂടിയാലോചിച്ച് മാത്രമെ പദ്ധതി നടപ്പിലാക്കാവു എന്നും അധികൃതരോട് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസ സംവിധാനമൊരുക്കാനും അത്തരത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റി എത്രയും വേഗം കടമാന്‍തോട് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.വി. സുരേഷ് അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എം. വേലായുധന്‍, സി.കെ. ശശീന്ദ്രന്‍ എംഎല്‍എ, കെ.വി. മോഹനന്‍, എ.എന്‍. പ്രഭാകരന്‍, പി.എസ്. ജനാര്‍ദ്ദനന്‍, എം.എസ്. സുരേഷ് ബാബു, രുഗ്മിണി സുബ്രഹ്മണ്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."