മരണവീട്ടിലേക്കു പോയ കാറില്‍ ടിപ്പറിടിച്ച് റിട്ട. അധ്യാപകന് മരിച്ചു
നരിക്കുനി: മരണവീട്ടിലേക്കു പുറപ്പെട്ട സംഘം സഞ്ചരിച്ച കാറില്‍ ടിപ്പറിടിച്ചു റിട്ടയേഡ് അധ്യാപകന് മരിച്ചു. കുട്ടമ്പൂര് വീര്യമ്പ്രം മലയില്‍ അഹമ്മദ് ഹാജി (75) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന് അബ്ദുറഹ്മാനു പരുക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടം. കൂടത്തായിയിലെ മരണവീട്ടിലേക്കുളള യാത്രയ്ക്കിടെ അമ്പലമുക്ക് പാലത്തിനു സമീപം ഇവര്‍ സഞ്ചരിച്ച കാറില്‍ ടിപ്പറിടിക്കുകയയിരുന്നു. പുന്നശേരി (കുട്ടമ്പൂര്) എ.യു.പി സ്കൂള്‍ റിട്ട. അധ്യാപകനാണ് അഹമ്മദ് ഹാജി. കുട്ടമ്പൂര് ഹൈസ്കൂള്‍ മാനേജിങ് കമ്മിറ്റി അംഗവും സുന്നി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ രക്ഷാധികാരിയുമായിരുന്നു. പരുക്കേറ്റ അബ്ദുര്‍റഹ്മാനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: നഫീസ. മറ്റുമക്കള്‍: അബ്ദുല്‍ ലത്തീഫ് ജിദ്ദ, റഫീഖ് റിയാദ്, മൈമൂന. മരുമക്കള്‍: ആയിശക്കുട്ടി (സി.സി.യു.പി സ്കൂള്‍ ഇയ്യാട്), മുന്‍ഷിദ കൂടത്തായി, ആയിശ ബാനു കൊടുവള്ളി, ബശീര്‍ കൊടുവള്ളി. മയ്യിത്ത് നിസ്കാരം ഇന്നുച്ചയോടെ വീര്യമ്പ്രം ജുമാമസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."