HOME
DETAILS

മലബാറിലെ മയക്കുമരുന്ന് ശൃംഖലയുടെ ഉറവിടം തേടും: ഉത്തരമേഖലാ എ.ഡി.ജി.പി

  
backup
June 14 2016 | 03:06 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b6

കോഴിക്കോട്: മലബാറിലേക്കു വ്യാപകമായി മയക്കുമരുന്നുകള്‍ എത്തിക്കുന്ന മാഫിയാശൃംഖലയുടെ ഉറവിടം തേടുമെന്ന് ഉത്തരമേഖലാ എ.ഡി.ജി.പി സുദേഷ്‌കുമാര്‍.
ഉത്തരമേഖലാ എ.ഡി.ജി.പിയായി ചുമതലയേറ്റതിനെത്തുടര്‍ന്ന് എ.ഡി.ജി.പി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിന്നും പാക് അതിര്‍ത്തിയില്‍ നിന്നു പഞ്ചാബ് വഴിയും വന്‍തോതില്‍ ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്തുന്നുണ്ട്. എന്നാല്‍ ഇവയുടെ ഉറവിടം കണ്ടെത്താതെ അന്വേഷണവും നടപടികളും പൂര്‍ണതോതില്‍ ഫലവത്താവില്ല.
നിലവിലെ പ്രത്യേക പൊലിസ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഷാഡോ പൊലിസ് സംവിധാനവും കൂടുതല്‍ ശക്തിപ്പെടുത്തും.സംസ്ഥാനത്തും മലബാര്‍ മേഖലയിലും സംഘടിത കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക പദ്ധതികള്‍ പൊലിസ് ആവിഷ്‌കരിക്കുമെന്നും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണവും അവശ്യസാഹചര്യവും ഉറപ്പുവരുത്താന്‍ മറ്റ് വകുപ്പുകളുടെ സഹായത്തോടെ കര്‍മപദ്ധതി തയാറാക്കുമെന്നും  അദ്ദേഹം അറിയിച്ചു. വയനാട് ജില്ലയിലും അട്ടപ്പാടി മേഖലയിലുമെല്ലാം പിക് ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളില്‍ പൊലിസ് സേനയെ വിന്യസിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 1987 ലെ കേരള കേഡര്‍ ബാച്ച് ഐ. പി.എസുകാരനായ സുദേഷ്‌കുമാര്‍ തൃശൂര്‍ എ.സി.പിയായും പാലക്കാട് എസ്.പിയായും കണ്ണൂര്‍ റേഞ്ച് ഐ.ജിയായും യു. എന്‍ പൊലിസ് സേനയില്‍ കമ്മിഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago