HOME
DETAILS

ഓസ്‌കാര്‍: നാല് പുരസ്‌ക്കാരം ചരിത്രം കുറിച്ച് പാരസൈറ്റ്; മികച്ച നടന്‍ വാക്വീന്‍ ഫീനിക്‌സ്, റെനെ സെല്‍വെഗര്‍ നടി

  
backup
February 10 2020 | 05:02 AM

world-parasite-creates-history-2020

ലോസ് ഏഞ്ചല്‍സ്: വാക്വീന്‍ ഫീനിക്‌സിനു (ജോക്കര്‍) മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം. റെനെ സെല്‍വെഗര്‍( ജൂഡി) മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച സിനിമ, സംവിധായകന്‍ അടക്കം കൊറിയന്‍ ചിത്രമായ പാരസൈറ്റിന് നാല് പുരസ്‌കാരങ്ങള്‍. മികച്ച രാജ്യാന്തര ചിത്രം, മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും പാരസൈറ്റ് സ്വന്തമാക്കി. കൊറിയന്‍ ചിത്രം ഇത്രയും ഓസ്‌കര്‍ പുരസ്‌കാരം നേടുന്നത് ആദ്യമാണ്.

'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെണ്‍ മികച്ച സഹനടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.


മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ജോക്കറിന് ലഭിച്ചു. ഹില്‍ദര്‍ ഗുദനോത്തിത്തര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മൂന്നുപുരസ്‌കാരങ്ങള്‍ നേടി 1917. മികച്ച ഛായാഗ്രഹണം, ശബ്ദമിശ്രണം, വിഷ്വല്‍ ഇഫക്റ്റ് പുരസ്‌കാരങ്ങള്‍ 1917 സ്വന്തമാക്കി.


ബ്രാഡ് പിറ്റിന്റെ പ്രഥമ ഓസ്‌കര്‍ പുരസ്‌കാരമാണിത്. ടോം ഹാങ്ക്‌സ്, ആന്റണി ഹോപ്കിന്‍സ്, ജോ പെസ്‌കി, അല്‍ പാസിനോ എന്നിവരെ പിന്തള്ളിയാണ് ബ്രോഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.


മികച്ച സഹനടി- ലോറാഡേണ്‍(മാര്യേജ് സ്‌റ്റോറി)

മികച്ച അനിമേഷന്‍ ചിത്രം- ടോയ് സ്റ്റോറി ഫോര്‍.

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- വണ്‍സ് അപ്പോണ്‍ ടൈം ഇന്‍ ഹോളിവുഡ്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- മാര്‍ഷല്‍ ക്യൂറി ഒരുക്കിയ ദി നെയ്‌ബേര്‍സ് വിഡോ

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം -ഹെയര്‍ ലവ്. കേറേന്‍ റൂപ്പെര്‍ട്ട് ടോളിവാറാണ് സംവിധാനം.

കോസ്റ്റ്യൂം ഡിസൈന്‍- ജാക്വിലിന്‍ ഡ്യൂറന്‍(ലിറ്റില്‍ വിമന്‍)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍- അമേരിക്കന്‍ ഫാക്ടറി (സംവിധാനം-മാര്‍ക്ക് റഫല്ലോ)

അവലംബിത തിരക്കഥ- ജോജോ റാബിറ്റിനും

മികച്ച തിരക്കഥ- പാരസൈറ്റ്

ആകെ 24 വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago